ട്വൈലൈറ്റ് ഓഫ് ദ വാരിയേർസ് : വോൾഡ് ഇൻ ( Twilight Of The Warriors : Walled In ) 2024

മൂവിമിറർ റിലീസ് - 464

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ മാൻഡറിൻ/ജാപ്പനീസ്
സംവിധാനം Soi Cheang
പരിഭാഷ അനന്തു A R & ജസീം ജാസി
ജോണർ ആക്ഷൻ/ക്രൈം

7.2/10

ആദ്യാവസാനം അൺലിമിറ്റഡ് അടി കണ്ട് ആവേശഭരിതരാവാൻ ആഗ്രഹമുള്ളവർക്ക് ഒരു വിരുന്നൊരുക്കുകയാണ് ഹോങ്കോങ്‌ സിനിമയായ ‘ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്സ് – വോൾഡ് ഇൻ’

മദ്യവും, മയക്ക്മരുന്നും, മാഫിയകളും, ഗ്യാങ് വാറുകളും അരങ്ങ് വാഴുന്ന ഹോങ്കോങ് തെരുവുകളിലൊന്നിൽ, ഒരു അനധികൃത കുടിയേറ്റക്കാരനായി കഴിയുകയാണ് നായകനായ ‘ലോക്’. ആ സിറ്റിയിൽ പിടിച്ചുനിൽക്കാൻ തനിക്കൊരു ഐഡി കാർഡ് സംഘടിപ്പിക്കാനുള്ള ശ്രമത്തിൽ അയാൾ കബളിപ്പിക്കപ്പെടുന്നു. തുടർന്ന് തന്നെ കബളിപ്പിച്ച മാഫിയ തലവന്റെ ഡ്രഗ്സ് തട്ടിയെടുത്ത് ഓടിരക്ഷപ്പെടുന്ന അയാൾ ചെന്ന് കേറുന്നത് ‘വാൾഡ് സിറ്റി’ എന്ന കുപ്രസിദ്ധമായൊരു ബിൽഡിങ്ങിലേക്കാണ്. പിന്നീട് അവിടെ അരങ്ങേറുന്ന സംഭവങ്ങൾ പ്രേക്ഷകർ കണ്ട് തന്നെ അറിയേണ്ടതാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ