ഭാഷ | സ്പാനിഷ് |
സംവിധാനം | Daniel Calparsoro |
പരിഭാഷ | യൂ എ ബക്കർ പട്ടാമ്പി |
ജോണർ | ക്രൈം/ത്രില്ലർ |
” സ്ലീപ്പർ കില്ലർ” എന്ന പേരിൽ നടക്കുന്ന ഇരട്ട കൊലപാതകങ്ങളുടെ പിന്നിലെ രഹസ്യങ്ങളിലേക്കാണ് സ്പാനിഷ് ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ചിത്രമായ ട്വിൻ മർഡേഴ്‌സ്: ദി സൈലെൻസ് ഓഫ് ദി വൈറ്റ് സിറ്റി” എന്ന ചിത്രം നമ്മെ കൊണ്ടുപോകുന്നത്.
“സ്ലീപ്പർ കില്ലർ” ഇരുമ്പഴിക്കുള്ളിലായി 20 വർഷത്തോളമായി. കിരാതമായ ആ കൊലപാതകങ്ങൾ ജനങ്ങളും പോലീസ് ഉദ്യോഗസ്ഥരും മറന്നു തുടങ്ങിയിരുന്നു. എന്നാൽ, വർഷങ്ങൾക്കിപ്പുറം വീണ്ടും അതേ രീതിയിലുള്ള കൊലകൾ അരങ്ങേറുന്നതോടെ ജനങ്ങൾ പരിഭ്രാന്തിയിലാവുന്നു. വീണ്ടും അന്വേഷണത്തിന് ഇറങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരെ കാത്തിരുന്നിരുന്നത് വലിയ അപകടങ്ങളായിരുന്നു.