ട്രിപ്പിൾ ത്രെട്ട് (Triple Threat) 2019

മൂവിമിറർ റിലീസ് - 87

പോസ്റ്റർ : അതുൽ പി.വി
ഭാഷ മാൻഡറിൻ
സംവിധാനം Jesse V
പരിഭാഷ മനോജ് കുന്നത്ത്, അനന്തു എ ആർ
ജോണർ ആക്ഷൻ/ത്രില്ലെർ

5.6/10

ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആഗ്രകണ്യരായ ടോണി ജാ, ഇക്കോ ഉവൈസ്, ടൈഗർ ചെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി Jesse V യുടെ സംവിധാനത്തിൽ 2019 ഇൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ട്രിപ്പിൾ ത്രെട്ട്. പ്രശസ്‌ത ഹോളിവുഡ് ആക്ടർ സ്‌കോട്ട് ആഡ്കിൻസിന്റെ വില്ലൻ വേഷവും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സ്‌പെഷ്യൽ ചൈനീസ് ഫോഴ്‌സ് എന്ന സംഘടനയിൽ നിന്ന് മാർഷ്യൽ ആർട്‌സിൽ പരിശീലനം ലഭിച്ച 2 ചെറുപ്പക്കാരുടെ ഇടയിലേക്ക് മുൻ ഇൻഡോനേഷ്യൻ സൈനികനായ ജാക എന്ന ചെറുപ്പക്കാരൻ എത്തുന്നതുമാണ് സിനിമയുടെ തുടക്കം. ചൈനീസ് പരിശീലനം ലഭിച്ച ഈ രണ്ട് ചെറുപ്പക്കാരെയും അബദ്ധവശാൽ ഇവരുടെയൊപ്പം കൂടിച്ചേരുന്ന സിയാവോ സിനാൻ എന്ന ധനികയായ യുവതിയെയും അന്വേഷിച്ചു നടക്കുന്ന അധോലോക നായകൻ കോളിൻസിനെ സഹായിക്കാൻ ജാക തയ്യാറാവുന്നതും അതേതുടർന്ന് നടക്കുന്ന സംഭവവികാസങ്ങളും ചിത്രത്തെ എൻഗേജിങ് ആയി മുന്നോട്ട് കൊണ്ടുപോകുന്നു. ആക്ഷൻ ചിത്രങ്ങൾക്ക് പേരുകേട്ട നായകന്മാരായ ടോണി ജാ, ഇക്കോ ഉവൈസ്, ടൈഗർ ചെൻ എന്നിവർക്കൊപ്പം, ഹോളിവുഡ് ആക്ഷൻ താരങ്ങളായ സ്‌കോട്ട് ആഡ്കിൻസ്, മൈക്കൽ ബിസ്പിൻ എന്നിവരും ഒന്നിച്ച ഈ സിനിമ, ആക്ഷൻ സിനിമ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ