ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | M. Night Shyamalan |
പരിഭാഷ | അനൂപ് പി സി |
ജോണർ | സൈക്കോളജിക്കൽ/ത്രില്ലർ |
മനോജ് നൈറ്റ് ശ്യാമളന്റെ ഇക്കൊല്ലം പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലർ മൂവിയാണ് ട്രാപ്പ്. അടിമുടി ത്രില്ലിംഗ് എക്സ്പീരിയൻസ് നൽകുന്ന ഈ ചിത്രത്തിന്റെ മെയിൻ പ്ലോട്ട് തന്നെ ഏതൊരു ത്രില്ലർ പ്രേമിയെയും ആകർഷിക്കാൻ തക്കവണ്ണമുള്ളതാണ്. നായകൻ കൂപ്പറും അയാളുടെ മകളും, ഒരു സംഗീതനിശ കാണാൻ ഓഡിറ്റോറിയത്തിലേക്ക് എത്തുന്നു. എന്നാൽ പതിവിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളും പോലീസ് സാന്നിധ്യവും ശ്രദ്ധയിൽപ്പെടുന്ന കൂപ്പറിന് ആ സത്യം മനസ്സിലാവുന്നു. ആ നാട്ടിലെ ജനങ്ങളുടെ പേടിസ്വപ്നമായ സീരിയൽ കില്ലർ ബുച്ചൻ തങ്ങളുടെ കൂട്ടത്തിൽ എവിടെയോ ഉണ്ട്. പിന്നീട് നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയെ കൊണ്ടുപോകുന്നത്. പോലീസിന്റെ കെണിയിൽ ബുച്ചർ വീഴുമോ ഇല്ലയോ എന്നുള്ള ചോദ്യത്തിന് ഉത്തരം തേടുന്ന പ്രേക്ഷകരെ, പടത്തിൽ എഡ്ജ് ഓഫ് സീറ്റ് അനുഭവം നൽകി പിടിച്ചിരുത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്.