ട്രാജിക് ജംഗിൾ (Tragic Jungle) 2020

മൂവിമിറർ റിലീസ് - 328

പോസ്റ്റർ : അതുൽ പി.വി
ഭാഷ മായൻ, സ്പാനിഷ്
സംവിധാനം Yulene Olaizola
പരിഭാഷ അനന്തു എ.ആർ
ജോണർ മിസ്റ്ററി/ഡ്രാമ

5.6/10

മലയാളികൾക്ക് പല സിനിമകളിലൂടെ ചിരപരിചിതമായ യക്ഷി സങ്കൽപങ്ങളുടെ ഒരു മായൻ വേർഷനാണ്. 2020ൽ പുറത്തിറങ്ങിയ ട്രാജിക് ജംഗിൾ. പല ആവശ്യങ്ങൾക്കായി കാടുകയറുന്ന പുരുഷന്മാരെ വശീകരിച്ചു കൊല്ലുന്ന സുന്ദരിയായ ഒരു മായൻ സാങ്കൽപിക സ്ത്രീയാണ് Xtabay. ച്യൂയിംഗം കർഷകർക്ക് ഇടയിലേക്ക്‌അജ്ഞാതയായ ഒരു സ്ത്രീ വരുന്നതും. അവളുടെ വശ്യമായ സൗന്ദര്യം ഇവരെ ആകർഷിക്കുന്നതുമൊക്കെയാണ് ചിത്രം പറഞ്ഞു പോകുന്നത്. പതിഞ്ഞ താളത്തിൽ മുന്നോട്ടു നീങ്ങുന്ന ഈ ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിക്കുള്ള ഒന്നല്ല. പക്ഷെ മായൻ കാടുകളുടെ വശ്യ സൗന്ദര്യം നിറഞ്ഞ വളരെ സ്ലോവായി പോകുന്ന ഒരു സിനിമയെന്ന രീതിയിൽ സമീപിച്ചാൽ, മായൻ കഥകളിലെ കാണാകാഴ്ചകൾ തരുന്ന ഈ ചിത്രം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ