ദി ലാസ്റ്റ് കിംഗ്‌ ഓഫ് സ്കോട്ട്ലന്റ് (The Last King Of Scotland) 2006

മൂവിമിറർ റിലീസ് - 276

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്, സ്വാഹിലി
സംവിധാനം Kevin Macdonald
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ഡ്രാമ/ബയോഗ്രാഫി/ഹിസ്റ്ററി

7.6/10

Kevin Mcdonald ൻ്റെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ഹിസ്റ്റോറിക്കൽ മൂവിയാണ് The Last King of Scotland. ചരിത്രം കണ്ട ക്രൂരരായ സ്വേച്ഛാധിപതികളിൽ പ്രഥമഗണനീയനാണ് ഈദി അമീൻ. 8 വർഷത്തെ തൻ്റെ കിരാതവാഴ്ചയിൽ 3 ലക്ഷം പേരെ കൊന്നൊടുക്കിയ ഏകാധിപതി. 1971 ൽ പട്ടാള അട്ടിമറിയിലൂടെ അമീൻ അധികാരം കയ്യാളുമ്പോൾ പട്ടിണിയിൽ നിന്നും അരക്ഷിതാവസ്ഥയിൽ തങ്ങളെ കരകയറ്റുവാനുള്ള രക്ഷകൻ അവതരിച്ചെന്നാണ് ഉഗാണ്ടക്കാർ കരുതിയത്, എന്നാൽ അമീൻ്റെ യഥാർത്ഥ മുഖം പുറത്തു വരാൻ അധികം സമയമെടുത്തില്ല. തനിക്കു നേരെ തിരിഞ്ഞവരെയെല്ലാം അയാൾ കൊന്നൊടുക്കി. ഉഗാണ്ടയിൽ അജ്ഞാത ജഢങ്ങൾ കുമിഞ്ഞു കൂടി. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമായി. അപ്രതീക്ഷിതമായി അമീൻ്റെ പേഴ്സണൽ ഡോക്ടറായി സേവനമനുഷ്ടിക്കേണ്ടി വന്ന ഡോ.ഗാരിഗൻ്റെ വീക്ഷണകോണിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

Forest Whitaker അമീനായി ശരിക്കും പരകായപ്രവേശം നടത്തുകയായിരുന്നു. അമീൻ്റെ ചെറിയ ചേഷ്ടകൾ പോലും അദ്ദേഹത്തിന് കൃത്യമായി അവതരിപ്പിക്കാൻ കഴിഞ്ഞു. ഈ പ്രകടനത്തിന് 2006 ലെ മികച്ച നടനുള്ള ഓസ്കാറും അദ്ദേഹത്തിന് ലഭിച്ചു. ചരിത്രാന്വേഷികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണിത്. ചെറിയ രീതിയിലുള്ള വയലൻസും, സെക്സും ഉള്ളതിനാൽ പ്രായപൂർത്തിയാവാത്തവർ കാണാതിരിക്കുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ