ടൈഡൽ വേവ് (Tidal Wave) 2009

മൂവിമിറർ റിലീസ് - 207

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Yoon Je-kyoon
പരിഭാഷ അനന്തു എ.ആർ
ജോണർ ആക്ഷൻ/ഡ്രാമ

5.6/10

കൊറിയൻ ചലച്ചിത്രപ്രേമികൾക്ക് എന്നും പ്രിയപ്പെട്ടവയാണ് അവിടുന്ന് പുറത്തിറങ്ങുന്ന ഡിസാസ്റ്റർ മൂവീസ്. ഒരു അപകടവും അതിനെ ചെറുക്കുന്ന ജനങ്ങളുടെയും കഥ പറയുന്ന ഒരുപാട് സിനിമകൾ കൊറിയയിൽ നിന്ന് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആദ്യ കൊറിയൻ ഡിസാസ്റ്റർ മൂവിയെന്ന ലേബലിൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് “ടൈഡൽ വേവ്”. പുറത്തിറങ്ങുന്ന തിയറ്ററുകളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചു കൊണ്ട് റിലീസായ ഈ ചിത്രം 2004ൽ സംഭവിച്ച സുനാമിയും അതേ തുടർന്ന് ഗവേഷകർ കണ്ടെത്തുന്ന ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങളെയും ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. തിയറ്ററുകളുടെ എണ്ണത്തിൽ കൊറിയയിൽ റെക്കോർഡ് സൃഷ്ടിച്ച ഈ ചിത്രത്തിന്റെ റൈറ്റ്‌സ് പല ഏഷ്യൻ രാജ്യങ്ങളിലേക്കും ഒപ്പം അമേരിക്കൻ രാജ്യങ്ങളിലേക്കും വമ്പൻ തുകയ്ക്ക് വിറ്റുപോയിരുന്നു. ടവർ, കോൾഡ് ഐസ്, നോ മേഴ്‌സി തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പരിചിതനായ Sol Kyung-gu ആണ് പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ