ഭാഷ | തെലുഗു |
സംവിധാനം | പുരി ജഗന്നാഥ് |
പരിഭാഷ | സഫീർ അലി & പ്രജിത്ത് പ്രസന്നൻ |
ജോണർ | ആക്ഷൻ/ഡ്രാമ |
പുരി ജഗന്നാഥിന്റെ സംവിധാനത്തിൽ ജൂനിയർ NTR നെ നായകനാക്കി 2015ൽ തെലുഗിൽ പുറത്തിറങ്ങിയ സിനിമയാണ് ടെമ്പർ.
അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനായ ദയ, വൈശാഖിലേക്ക് സ്ഥലം മാറി വരികയും അവിടെ വോൾട്ടെയർ വാസു എന്ന റൗഡിയുമായി ചേർന്ന് ഒരുപാട് അഴിമതികൾ നടത്തുകയും ചെയ്യുന്നു. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ വോൾട്ടെയർ വാസുവിനെ എതിർക്കേണ്ടി വരുന്ന ദയ താനിതു വരെ ചെയ്ത തെറ്റുകൾ തിരിച്ചറിയുകയും ചെയ്യുന്നിടത്ത് കഥയിൽ വഴിത്തിരിവ് ഉണ്ടാകുന്നു. ജൂനിയർ NTR ന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി അറിയപ്പെടുന്ന ഈ സിനിമ അദ്ദേഹത്തിന്റെ മികച്ച പ്രകടനം കൊണ്ട് സൗത്ത് ഇന്ത്യയിൽ ഒരുപാട് ഫാൻസിനെ നേടിക്കൊടുത്ത സിനിമയാണ്. ക്ലൈമാക്സിലെ കോർട്ട് സീനെല്ലാം സിനിമ കണ്ടവരുടെ മനസ്സിൽ എന്നും ഉണ്ടാകും. വില്ലനായി വന്ന പ്രകാശ് രാജിന്റെയും പ്രകടനം എടുത്തു പറയേണ്ടതാണ് തുടർ പരാജയങ്ങളിൽ പെട്ട് കരിയറിൽ പ്രതിസന്ധി നേരിട്ട സമയത്ത് NTR നെ പിടിച്ചുയർത്തിയത് ഈ സിനിമയാണ്.