ടു ലോട്ടറി ടിക്കറ്റ്‌സ് (Two Lottery Tickets )

മൂവിമിറർ റിലീസ് - 408

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ റുമാനിയൻ
സംവിധാനം Paul Negoescu
പരിഭാഷ ജസീം ജാസി
ജോണർ കോമഡി

7.5/10

കയ്യിൽ നയാപൈസ ഇല്ലാതെ, ആകെ വട്ടംതെറ്റി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി കൂട്ടുകാരായ സിലെയുടെയും, ഡാനിയേലിന്റെയും, പോംപിലൂവിന്റെയും ജീവിതത്തിൽ ഒരു ലോട്ടറി ടിക്കറ്റ് വഴിത്തിരിവായി എത്തുന്നത്, സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് അടങ്ങിയ ബാഗ് കള്ളൻ അടിച്ചോണ്ടു പോകുന്നു. പക്ഷേ അവർ പതറിയില്ല. തങ്ങളുടെ ബാഗുമായി കടന്നുകളഞ്ഞവനെ തേടി അവർ മൂന്ന് പേരും തിരച്ചിലാരംഭിച്ചു. അതിനിടയിൽ രസകരമായ പല കാര്യങ്ങളും സംഭവിച്ചു. അക്കാര്യങ്ങളാണ് , ‘Two Lottary Tickets’ എന്ന 2016ൽ പുറത്തുവന്ന റുമാനിയൻ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. സീരിയസ് സിറ്റുവേഷനുകളാണ് എങ്കിലും, ഒരു കോമഡി സിനിമയാണിത്. മേൽപ്പറഞ്ഞ സാഹചര്യത്തെ വളരെ റിയലിസ്റ്റിക് ആയ രീതിയിൽ, സിറ്റുവേഷണൽ കോമഡികളിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് സിനിമയിൽ. കോമഡിക്കായി പ്രത്യേകം സീനുകളോ സാഹചര്യങ്ങളോ ഒന്നും സൃഷ്ടിക്കാതെ,  കഥാപാത്രങ്ങളിലൂടെയും അവരുടെ സംഭാഷണങ്ങളിലൂടെയുമാണ് സിനിമ പ്രേക്ഷകനെ ചിരിപ്പിക്കുന്നത്. പ്രത്യേകിച്ച് സിനിമയിലെ പ്രധാനികളായ മൂന്ന് കഥാപാത്രങ്ങളുടെ സൃഷ്‌ടി വളരെ മനോഹരമാണ്. അവരുടെ സഹൃദവും, അവർക്കിടയിലെ കെമിസ്ട്രിയുമെല്ലാം ഗംഭീരം!

ചുരുക്കത്തിൽ, തുടക്കം മുതൽ ഒടുക്കം വരെ ചിരിച്ചും, മനസ്സ് നിറഞ്ഞും കാണാവുന്നൊരു കൊച്ചു സിനിമ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ