ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Michael Fimognari |
പരിഭാഷ | പ്രജി അമ്പലപ്പുഴ |
ജോണർ | കോമഡി /റൊമാൻസ് |
2018ഇൽ പുറത്തിറങ്ങി കൗമാരക്കാർക്കിടയിൽ തരംഗം സൃഷിടിച്ച To All the Boys I’ve Loved Before എന്ന ടീനേജ് റൊമാന്റിക് ഡ്രാമയുടെ രണ്ടാം ഭാഗമായി 2020ൽ പുറത്തിറങ്ങിയ അമേരിക്കൻ ചലച്ചിത്രമാണ് “ടു ഓൾ ദി ബോയ്സ്,
പി.എസ്സ്. ഐ സ്റ്റിൽ ലവ് യൂ.” ഒരു ഹൈസ്‌കൂൾ വോളണ്ടിയർ പ്രോഗ്രാമിൽ തുടങ്ങുന്ന കഥ, പ്രണയ ലേഖനവും, കൗമാര പ്രണയാനുഭവങ്ങളുമായി വളരെ രസകരമായി മുന്നോട്ട് പോകുന്നുണ്ട്. അമേരിക്കൻ കൗമാരക്കാർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ “P.S. I Still Love You ” എന്ന റൊമാന്റിക് നോവലിന്റെ അടിസ്ഥാനത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം രസച്ചരട് ഒട്ടും മുറിയാതെ സംവിധായകൻ ആവിഷ്കരിച്ചിട്ടുണ്ട്. പ്രധാന കഥാപാത്രങ്ങളൊക്കെയും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്ന ഈ ചിത്രം, കാണുന്ന നമ്മൾ ഓരോരുത്തരെയും കൗമാര കാലത്തിലേക്ക് മടക്കി കൊണ്ടുപോകും വിധം ഹൃദ്യമാണ്.