ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Susan Johnson |
പരിഭാഷ | പ്രജി അമ്പലപ്പുഴ |
ജോണർ | കോമഡി/റൊമാൻസ്/ഡ്രാമ |
അമേരിക്കൻ എഴുത്തുകാരിയായ ജെന്നി ഹാനിന്റെ “ടു ആൾ ദി ബോയ്സ്” എന്ന നോവൽ പരമ്പരയെ ആധാരമാക്കി അതേ പേരിൽ തന്നെ പുറത്തിറങ്ങിയ ചലച്ചിത്ര പരമ്പരയിലെ ആദ്യത്തെ ചലച്ചിത്രമാണ്
To all the boys; I’ve loved before. മനസ്സിൽ തോന്നിയിരുന്ന പ്രണയങ്ങളെ തുറന്നു പറയാനുള്ള മടി കാരണം, ആ വികാരങ്ങളെല്ലാം കത്തുകളായി എഴുതി സൂക്ഷിക്കുന്നത് ശീലമാക്കിയ
ലാറാ ജീൻ കോവി എന്ന കൗമാരക്കാരി,
തന്റെ കത്തുകളെല്ലാം പെട്ടെന്നൊരു ദിനം പുറത്തായത്തിന്റെ അമ്പരപ്പിൽ കാണിച്ചുകൂട്ടുന്ന കുറച്ചു രസകരമായ സന്ദർഭങ്ങളിലൂടെയും കൊച്ചുകൊച്ചു തമാശകളിലൂടെയും കടന്നു പോകുന്ന ഈ കൊച്ചു ചിത്രം കാണുന്ന ഏതൊരു പ്രേക്ഷകനും ഒരു ഫീൽഗുഡ് അനുഭവം സമ്മാനിക്കുന്ന മനോഹരമായ ഒരു സൃഷ്ടി തന്നെയാണ്. കൗമാര പ്രണയ സിനിമകളിലെ മികച്ച സിനിമകളിൽ ഒന്നുതന്നെയാണ് ഈ അമേരിക്കൻ ചിത്രം. നല്ല കളർഫുൾ ഫ്രയിമുകളും മികച്ച പശ്ചാത്തല സംഗീതവുമുള്ള സിനിമയുടെ ഏറ്റവും വലിയ ആകർഷണം നായിക Lana Condorന്റെ പ്രകടനം തന്നെയാണ്. മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങിയ പരമ്പരയിലെ എല്ലാ ചിത്രങ്ങളെയും ഒരേപോലെ തന്നെ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചുവെന്ന ഖ്യാതിയും ഈ മൂവി സീരിസിനുണ്ട്.