ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Mitchell Lichtenstein |
പരിഭാഷ | നെവിൻ ബാബു, വിഷ്ണു സി നായർ, ശ്രീജിത്ത് ബോയ്ക, അനന്തു എ ആർ, കെവിൻ ബാബു |
ജോണർ | ഹൊറർ/കോമഡി |
മിഷേൽ ലിച്ചെൻസ്റ്റീൻ എഴുതി സംവിധാനം ചെയ്തു 2007 ൽ പുറത്തിറക്കിയ ഒരു ഹൊറർ-കോമഡി സിനിമയാണ് “ടീത്ത്”. വജൈന ഡെന്റാറ്റ എന്ന ഒരു നാടോടിക്കഥയിലെ മിത്ത് ഉപയോഗിച്ച് ആവിഷ്കരിച്ചിരിക്കുന്ന ഈ ചലച്ചിത്രം അത്യന്തം വ്യത്യസ്തവും അവിശ്വസനീയവുമായ ഒരു വിഷയമാണ് പ്രേക്ഷകരോട് പറയാൻ ശ്രമിക്കുന്നത്. താല്പര്യമില്ലാത്ത ലൈംഗികവേഴ്ച്ചക്ക് നിർബന്ധിക്കപ്പെടുന്ന കഥാനായികക്ക് പെട്ടെന്ന് മനസ്സിലാകുന്നു തന്റെ യോനിയിൽ ഒരു പല്ലുണ്ടെന്നും, അത് പുരുക്ഷന്റെ ലൈംഗിക അവയവത്തെ ആക്രമിക്കുന്നുണ്ടെന്നും, പിന്നീട് ഈയൊരു ശാരീരിക പ്രത്യേകത അവളെ കൊണ്ടുചെന്നെത്തിക്കുന്ന കുഴപ്പങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. സിനിമയുടെ മുഴുവൻ കാമ്പും അവസാന സീനിലൂടെ ഒന്നുകൂടി പ്രേക്ഷകരിലേക്ക് ആഴത്തിൽ ഇറക്കിയ ശേഷമാണ് ചിത്രം അവസാനിക്കുന്നത്. ഒരു ഫെമിനിസ്റ്റ് ആശയത്തിലേക്ക് വിരൽ ചൂണ്ടുന്നുണ്ടെങ്കിലും, പത്രമാധ്യങ്ങളിലൂടെ നമ്മൾ ഇന്ന് വായിച്ചറിയുന്ന അങ്ങേയറ്റം ക്രൂരതകൾ നിറഞ്ഞ ലൈംഗിക അതിക്രമങ്ങളെപ്പറ്റി ഓർക്കുമ്പോൾ, ഇന്നത്തെ സമൂഹത്തിൽ ഇത്തരമൊരു കഴിവ് ആവശ്യമല്ലേയെന്ന് തോന്നിയേക്കാം.
നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും, പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത ഒരു സിനിമ കൂടിയാണ് “ടീത്ത്”