ഭാഷ | ദക്ഷിണ പടിഞ്ഞാറൻ ടാന |
സംവിധാനം | Martin Butler & Bentley Dean |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | അഡ്വെഞ്ചർ/ഡ്രാമ |
സൗത്ത് പസഫിക് സമുദ്രത്തിൽ ആസ്ട്രേലിയൻ ഭൂഖണ്ഡത്തിനു വടക്കു കിഴക്കായി ചിതറിക്കിടക്കുന്ന ദ്വീപ് സമൂഹങ്ങൾ ചേർന്ന Vanautu വിലെ Tanna എന്ന ദ്വീപിൽ യഥാർത്ഥത്തിൽ നടന്ന ഒരു സംഭവകഥയെ അവലംബിച്ച് 2015 ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ‘ടാന’.
Tanna യിലെ ആദിവാസി ഗോത്ര സമൂഹങ്ങൾ ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതെ സ്വന്തം ആചാരാനുഷ്ടാനങ്ങളുമായി ജീവിക്കുന്നവരാണ്. രണ്ടു ഗോത്രങ്ങൾ തമ്മിൽ കാലങ്ങളായുള്ള കുടിപ്പക തീർക്കുന്നതിനായി യേക്കൽ ഗോത്രത്തിലെ വാവയെന്ന പെൺകുട്ടിയെ ഇമാദീൻ ഗോത്രത്തിലേക്ക് വധുവായി നൽകാമെന്ന് ഊരിലെ മൂപ്പൻ വാക്കു കൊടുക്കുന്നു. വാവ സ്വന്തം ഗോത്രത്തിലെ മൂപ്പൻ്റെ ചെറുമകൻ ഡെയ്നുമായി പ്രണയത്തിലാണ്. ആചാരപ്രകാരം അവർക്ക് പ്രണയവിവാഹം അനുവദനീയമല്ല. ഗോത്രങ്ങളുടെ ആചാരക്രമങ്ങളെത്തന്നെ മാറ്റാൻ പോകുന്ന സംഭവങ്ങളുടെ തുടക്കമായിരുന്നു അത്.
ടാനയിലെ യേക്കൽ നിവാസികളാണ് ഇതിൽ കഥാപാത്രങ്ങളായി അഭിനയിച്ചിരിക്കുന്നത്. കഥാപാത്രങ്ങളായുള്ള അവരുടെ സ്വഭാവിക പ്രതികരണം അത്ഭുതാവഹമാണ്. മികച്ച ഛായാഗ്രഹണത്തിനും ശബ്ദമിശ്രണത്തിനും അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം ലോകസിനിമകൾ പരാമർശിക്കുന്ന കൂട്ടത്തിൽ ഒഴിവാക്കാൻ കഴിയില്ല. കാണുക അത്രമേൽ സുന്ദര ദൃശ്യാനുഭവമാണ് ‘ടാന’.
Ass Format Subtitle ഉപയോഗിക്കുമ്പോൾ👇👇
Subtitle file download ചെയ്ത് extract ചെയ്താൽ Srt യും .ass ഉം ഉള്ള ഒരു ഫോൾഡറും Font Pack അടങ്ങുന്ന ഒരു ഫോൾഡറും കിട്ടും. MXപ്ലെയറിൽ ഫോണ്ടുകൾ എടുത്താലേ .ass അതിൽ support ചെയ്യൂ. അതിന്.
MX player -> Settings -> Local Player settings -> subtitle -> Font folder-> Select font folder-> choose the folder where the font file you downloaded.