ടച്ച് ( Touch ) 2024

മൂവിമിറർ റിലീസ് - 511

പോസ്റ്റർ : ജിനറ്റ് തോമസ്
ഭാഷ ഇംഗ്ലീഷ് , ജാപ്പനീസ്
സംവിധാനം Baltasar Kormákur
പരിഭാഷ അനന്തു A R
ജോണർ റൊമാന്റിക്/ഡ്രാമ

7.4/10

96 പോലെയുള്ള റൊമാന്റിക് സിനിമകൾ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? അങ്ങനെയെങ്കിൽ നിങ്ങൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം പരിചയപ്പെടുത്താം. വാർധക്യ അവശതകളാൽ കഷ്ടപ്പെടുന്ന ക്രിസ്റ്റഫറിന് പെട്ടെന്ന് ഒരുനാൾ തന്റെ രോഗവും താനിനി കുറച്ചു നാൾ മാത്രമേ ജീവിച്ചിരിക്കുവെന്ന സത്യവും മനസ്സിലാവുന്നു. അവശേഷിക്കുന്ന കുറച്ചു നാളുകൾ തനിക്ക് ഏറ്റവും സന്തോഷം നൽകുന്ന എന്തെങ്കിലും ചെയ്യണമെന്ന ഉറച്ച തീരുമാനത്തിൽ, അയാൾ പഠനകാലത്ത് താൻ ഏറെ പ്രണയിച്ച മിക്കോയെന്ന ജാപ്പനീസ് പെൺകുട്ടിയെ തേടി രാജ്യംവിടുന്നു. കൊറോണയും, ലോക്ക്ഡൗണും ഒക്കെ ചർച്ചവിഷയമാകുന്ന ആ സമയത്ത് തന്റെ പ്രണയിനിയെ തേടി ക്രിസ്റ്റഫർ നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. രണ്ടു കാലഘട്ടങ്ങളിലെ പ്രണയം സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. പശ്ചാത്തല സംഗീതവും, അഭിനേതാക്കളുടെ ഗംഭീര പ്രകടനവും സിനിമയെ ഏറെ ആസ്വാദ്യകരമാക്കുന്നുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ