ഭാഷ | ഇന്തോനേഷ്യൻ |
സംവിധാനം | Noviandra Santosa |
പരിഭാഷ | നെവിൻ ബാബു & കെവിൻ ബാബു |
ജോണർ | ഡ്രാമ/ഫീൽ ഗുഡ് |
തെരുവിലൂടെ നടന്നുപോകുന്ന കാർട്ടൂണിസ്റ്റായ ആയ എന്ന യുവതിയുടെ അടുക്കലേക്ക് ഒരു തെരുവു നായ ഓടിവരുകയും, പട്ടികളെ ഇഷ്ടപ്പെടുന്ന ആയ അതിന് ഭക്ഷണം കൊടുക്കുകയും ചെയ്യുന്നു. അതിനുശേഷം ആ നായ പെൺകുട്ടിയെ പിന്തുടരുന്നു, ആയ അതിനെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. അവിടെ എത്തിയതിനുശേഷമുള്ള രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ എന്ന് തന്നെ പറയാവുന്ന രണ്ട് നായകളാണ് ജൂണും കോപ്പിയും. ചിത്രത്തിൽ ജൂണിന്റെയും കോപ്പിയുടെയും അഭിനയം, എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. ഫീൽഗുഡ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും കണ്ടുനോക്കാവുന്ന ഒരു മനോഹരമായ കൊച്ചു ചിത്രം തന്നെയാണ് ജൂൺ & കോപ്പി.