ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | JA Bayona |
പരിഭാഷ | Aijin Jacob Saji |
ജോണർ | അഡ്വെഞ്ചർ/Sci-Fi |
മാന്ത്രിക സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ് തുടക്കമിട്ട് ലോക സിനിമ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ജുറാസിക് പാർക്ക് സീരിസിലെ അഞ്ചാമത്തേതും, ജുറാസിക് വേൾഡ് ട്രൈലോജിയിലെ രണ്ടാമത്തേതുമായ ഈ ചിത്രം 2018 ലാണ് റിലീസായത്. ആദ്യ ചിത്രങ്ങളെപ്പോലെ തന്നെ മികച്ച വിഷ്വൽ എഫക്റ്റുകൾ കൊണ്ട് സമ്പന്നമായ ഈ ചിത്രം ആ വർഷത്തെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നാണ്. സ്റ്റീവൻ സ്പിൽബെർഗ് ഈ ചിത്രത്തിൽ നിർമ്മാതാവിന്റെ വേഷമണിഞ്ഞപ്പോൾ ജെ. എ. ബയോണയാണ് സംവിധായകനായത്.
ഒരു പരമ്പര ചിത്രമായതിനാൽത്തന്നെ, മുൻപിറങ്ങിയ ചിത്രങ്ങളിലെ കഥയോട് സാമ്യം പുലർത്തുന്നതാണ് ഇതിലെയും കഥ. വംശനാശത്തിന്റെ വക്കിലെത്തുന്ന ദിനോസറുകളെ ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് വിധേയമാക്കി, ജനിതകമാറ്റം വരുത്തിയ പുതിയ തലമുറ ദിനോസറുകളെ സൃഷ്ടിക്കാൻ ചില വൻകിട കമ്പനികൾ ഒരുങ്ങുന്നു. പരീക്ഷണത്തിലെ അപാകത മൂലം പിറവികൊള്ളുന്ന ഭീമകാരനായ ദിനോസറും, സ്വയം വരുത്തി വച്ച വിനയോടുള്ള മനുഷ്യന്റെ ചെറുത്ത് നിൽപ്പുമാണ് ചിത്രം പറയുന്നത്.