ഭാഷ | പേർഷ്യൻ |
സംവിധാനം | Saeed Roustaee |
പരിഭാഷ | ബിനോജ് ജോസഫ് |
ജോണർ | ക്രൈം/ഡ്രാമ |
ഡ്രഗ്ഗ് മാഫിയകളുടെ പിടിയിലകപ്പെട്ട ഒരു നഗരത്തിന്റെ കഥ പറയുന്ന ചലച്ചിത്രമാണ് 2019 ൽ പുറത്തിറങ്ങിയ ജസ്റ്റ് 6.5. സ്ത്രീകളും, കുട്ടികളുമടക്കം കുടുംബമായി തെരുവിൽ കോണ്ക്രീറ്റ് പൈപ്പുകൾക്കിടയിൽ ജീവിക്കുന്ന ഒരു പറ്റം മനുഷ്യർക്കിടയിലേക്ക് മയക്കുമരുന്ന് മാഫിയയെ പിടികൂടാനുള്ള അന്വേഷണം വ്യാപിക്കുന്നു. എല്ലാ അന്വേഷണങ്ങളും ചെന്നെത്തുന്നത് മുഖമില്ലാത്ത ഒരു ഡ്രഗ്ഗ് കിങ്ങിന്റെ പേരിലാണ്, അതാണ് നാസർ ഖക്സാദ്. അയാളിലേക്കുള്ള അന്വേഷണവും, ആയാളുടെ അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. ഒരേസമയം ത്രില്ലറായും, വികാര നിർഭരമായ രംഗങ്ങൾ കാരണം ഡ്രാമയായും വിലയിരുത്താവുന്ന ഈ ചിത്രം വെനീസ് ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയിരുന്നു