ജയേഷ്ഭായ് ജോർദാർ (Jayeshbhai jordaar) 2022

മൂവിമിറർ റിലീസ് - 286

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഹിന്ദി
സംവിധാനം Divyang thakkar
പരിഭാഷ പ്രവീൺ കുറുപ്പ്
ജോണർ കോമഡി/ഡ്രാമ

6.0/10

രൺവീർ സിങ് നായകനായെത്തി ദിവ്യാങ് തക്കറിന്റെ സംവിധാനത്തിൽ 2022 ൽ പുറത്തിറങ്ങിയ ചിത്രമാണ് ജയേഷ്ഭായ് ജോർദാർ. പാരമ്പര്യമായി ആൺകുട്ടികളിലൂടെ ഗ്രാമധികാരം നിലനിർത്തി പോരുന്ന ഒരു കുടുംബം. അവിടെ കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താനായി എത്രയും പെട്ടെന്ന് ഒരു ആൺകുട്ടിയെ ജനിപ്പിക്കണം എന്ന അവസ്ഥയിലാണ് ഗ്രാമമുഖ്യന്റെ മകനായ ജയേഷ്‌ഭായ്. ആൺകുട്ടിയല്ലാത്തത് മൂലം കുടുംബത്തിന്റെ നിർബന്ധപ്രകാരം 6 തവണ ഗർഭം അലസിപ്പിക്കേണ്ടി വന്ന ജയേഷ്ഭായിക്ക് ഭാര്യയുടെ ആരോഗ്യം കൂടെ കണക്കിലെടുത്തു ഇത്തവണ അതിന് താല്പര്യമില്ല.സ്കാനിങ്ങിൽ ഇത്തവണയും പെൺകുട്ടി തന്നെയാണ് വരാൻ പോകുന്നതെന്ന് മനസ്സിലാക്കുന്ന പുള്ളി ഭാര്യയും മകളുമൊത്തു ഗ്രാമത്തിൽ നിന്നും തന്റെ കുടുംബത്തിൽ നിന്നും രക്ഷപ്പെട്ടു മറ്റൊരു സുരക്ഷിത ഇടത്തേക്ക് എത്തിപ്പെടാനായി നടത്തുന്ന ശ്രമങ്ങളും അതേത്തുടർന്നുള്ള പ്രശ്നങ്ങളും ആണ് നർമത്തിന്റെ കൂട്ടുപിടിച്ചു സിനിമ പറയുന്നത്.
വളരെ പ്രാധാന്യമർഹിക്കുന്ന ഒരു വിഷയത്തെ വളരെ ലളിതമായി ഏതൊരാൾക്കും ഉൾക്കൊള്ളാൻ പറ്റുന്ന തരത്തിൽ അവതരിപ്പിച്ചു എന്നതാണ് സിനിമയുടെ മെയിൻ ഹൈലൈറ്റ്. സൗത്ത് ഇന്ത്യൻ സിനിമകളുടെ ബോളിവുഡ് വേലിയേറ്റത്തിൽ കടപുഴകി വീഴാനായിരുന്നു ഈ ചിത്രത്തിന്റെ വിധി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ