ജഗ പോഗോങ് ( Jaga Pocong ) 2018

മൂവിമിറർ റിലീസ് - 337

പോസ്റ്റർ : പ്രവീൺ കുറുപ്പ്
ഭാഷ ഇൻഡോനേഷ്യൻ
സംവിധാനം Hadrah Daeng Ratu
പരിഭാഷ പ്രവീൺ കുറുപ്പ്
ജോണർ ഹൊറർ

5.6/10

ഇൻഡോനേഷ്യൻ ഹൊറർ ചിത്രങ്ങൾക്ക് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഭീതിയുടെ പുതിയ തലങ്ങൾ കാണിച്ചു തന്ന അവരുടെ ഹൊറർ സിനിമ ശ്രേണിയിലേക്ക് മറ്റൊന്ന് കൂടി, ജഗ പോകോങ്. സെജാഹ്തേരാ ഹോസ്പിറ്റലിലെ നേഴ്സ് ആണ് മിലാ. വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ ദൂരെ ഒരു വീട്ടിൽ അത്യസന്നനിലയിൽ കഴിയുന്ന രോഗിയെ പരിചരിക്കാൻ അവൾക്ക് പോകേണ്ടി വരുന്നു. പക്ഷേ അവൾ അവിടെ എത്തുമ്പോഴേക്കും രോഗി മരിച്ചിരുന്നു. തിരിച്ചു പോകാനിറങ്ങിയ അവളോട് മരിച്ചയാളുടെ മകൻ ഒരു സഹായം ആവശ്യപ്പെടുന്നു, ശവസംസ്കാരത്തിന്റെ കാര്യങ്ങൾക്ക് വേണ്ടി തനിക്കൊന്നു പുറത്തു പോകണമെന്നും തിരിച്ചു വരുന്നത് വരെ അമ്മയുടെ ശരീരത്തിന് കൂട്ടിരിക്കണമെന്നും. ഒടുവിൽ ആ വലിയ വീട്ടിൽ അവളും അയാളുടെ കാലിന് സുഖമില്ലാത്ത കുട്ടിയും ഒരു ശവശരീരവും മാത്രം….

കണ്ടു നോക്കൂ, നിശബ്ദതയ്ക്ക് ഒരാളെ എത്രത്തോളം പേടിപ്പിക്കാൻ കഴിയുമെന്ന് ഈ ചിത്രം നിങ്ങൾക്ക് കാണിച്ചു തരും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ