ചേർണോബിൽ അണ്ടർ ഫയർ (Chernobyl Under Fire) 2021

മൂവിമിറർ റിലീസ് - 371

പോസ്റ്റർ : അതുൽ പി.വി
ഭാഷ റഷ്യൻ
സംവിധാനം Danila Kozlovskiy
പരിഭാഷ വിഷ്ണു സി നായർ, അനന്തു എ ആർ
ജോണർ ഡ്രാമ/ഹിസ്റ്ററി

5.1/10

ലോകചരിത്രത്തിൽ തന്നെ മനുഷ്യനിർമ്മിതമായ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്ന്, അതാണ് ചെർണോബിൽ ആണവദുരന്തം. ഇതേപ്പറ്റി പുറത്തിറങ്ങിയ വെബ് സീരീസ് നാം കണ്ടിട്ടുണ്ടാവും. സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന സീരിസിന് ഒരു മറുപടിയെന്നോണം റഷ്യൻ ഗവണ്മെന്റിന്റെ സഹകരണത്തോടെ 2021ൽ പുറത്തിറങ്ങിയ ചിത്രമാണ് ചെർണോബിൽ അണ്ടർ ഫയർ. ആണവ നിലയത്തിലെ പൊട്ടിത്തെറിക്ക് ശേഷം മണിക്കൂറുകൾക്കുള്ളിൽ സർക്കാർ രഹസ്യമായി നടത്തിയ ഒരു ഓപ്പറേഷനാണ് ചിത്രം പറഞ്ഞുപോകുന്നത്. കീവിലേക്ക് ട്രാൻസ്ഫറാകുന്ന അലക്സിയെന്ന ഫയർമാനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. തന്റെ ഫെയർവെൽ ചടങ്ങു ദിവസം അലക്‌സി ചെർണോബിൽ ദുരന്തത്തെപ്പറ്റി അറിയുന്നു. രക്ഷാപ്രവർത്തനത്തിന് പങ്കാളിയാകുന്നു. റിയാക്ടറും, ശീതീകരണ ജലസംഭരണിയും തമ്മിൽ സമ്പർക്കം ഉണ്ടായാൽ വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടാകുമെന്ന് മനസ്സിലാക്കുന്ന സർക്കാർ തിളച്ച വെള്ളത്തിലൂടെ നീന്തിച്ചെന്ന് സംഭരണിയുടെ വാൽവ് തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാൻ അലക്‌സിയെയും സംഘത്തെയും  ചുമതലപ്പെടുത്തുന്നു. തുടന്നു നടക്കുന്ന സംഭവങ്ങൾക്കൊപ്പം അതിമനോഹരമായ ഒരു പ്രണയകഥയും ചിത്രത്തിന് മറ്റൊരു മാനം നൽകുന്നു. ഈ ആണവദുരന്തത്തെ സീരീസിൽ നിന്ന് വ്യത്യസ്തമായി, സർക്കാരിന്റെ വീക്ഷണത്തിൽ പറയുന്ന സാക്ഷ്യങ്ങളാണ് ഈ ചിത്രത്തിൽ പറഞ്ഞുപോകുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ