ചിൽഡ്രൻ (Children) 2011

മൂവിമിറർ റിലീസ് - 190

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Kyoo man-lee
പരിഭാഷ അനൂപ് പി.സി
ജോണർ ക്രൈം/ത്രില്ലെർ

7.2/10

Extreme job, Miracle in cell no. 7 എന്നീ ചിത്രങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച Ryu Seung-ryong ഒരു മുഖ്യ കഥാപാത്രമായി 2011ൽ പുറത്തിറങ്ങിയ ചിത്രമാണ് Children.
വോട്ടെടുപ്പ് നടക്കുന്ന ദിവസം അരണകളെ പിടിക്കാൻ ഗ്രാമത്തിലുള്ള മലമുകളിൽ പോയതായിരുന്നു ആ അഞ്ചു കൂട്ടുകാർ.പക്ഷേ പിന്നീടവർക്കൊരു തിരിച്ചുവരവുണ്ടായിരുന്നില്ല.ആയിരക്കണക്കിന് ആൾക്കാർ അന്വേഷിച്ചിട്ടും അവരപ്പറ്റി ഒരു തുമ്പും കണ്ടെത്താനായില്ല.അഞ്ചു വർഷങ്ങൾക്ക് ശേഷം ഡോക്യുമെന്ററി നിർമാതാവായ കാങ്ങും,അവിടുത്തെ പ്രൊഫസറും കൂടി ഈ കേസ് അന്വേഷിക്കാനിറങ്ങുന്നു. അവർ സംശയിക്കുന്നതോ ഈ കുട്ടികളുടെ മാതാപിതാക്കാളിലൊരാളെയും.

ആ കുട്ടികൾക്കെന്ത് സംഭവിച്ചു? അവർ കൊല്ലപ്പെട്ടിരിക്കുമോ? അതോ ആരെങ്കിലും അവരെ തട്ടിക്കൊണ്ടു പോയോ. വൈകാരികതക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ളൊരു കൊറിയൻ ത്രില്ലർ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ