ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Tim Burton |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ഫാന്റസി/അഡ്‌വെഞ്ചർ |
റോർഡ് ഡാലിൻ്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ടിം ബർട്ടൻ സംവിധാനം നിർവ്വഹിച്ച് 2005ൽ പുറത്തിറങ്ങിയ മ്യൂസിക്കൽ ഫാൻ്റസി മൂവിയാണ് ‘ചാർലി ആൻ്റ് ദി ചോക്ലേറ്റ് ഫാക്ടറി’. വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ അംഗമാണ് ചാർലി. നാട്ടിലുള്ള ഒരു ചെറിയ ടൂത്ത്പേസ്റ്റ് ഫാക്ടറിയിലാണ് അവൻ്റെ ഡാഡി ജോലി ചെയ്തിരുന്നത്. അവിടെ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഡാഡിയുടേയും മമ്മിയുടേയും മാതാപിതാക്കളടങ്ങുന്ന ഏഴംഗ കുടുംബം കഷ്ടിച്ചു ജീവിച്ചു പോകുന്നത്. അവിടത്തെ പ്രശസ്ത ചോക്ലേറ്റ് നിർമ്മാതാവായ വില്ലി വോങ്കയുടെ ചോക്ലേറ്റ് ഫാക്ടറി സന്ദർശിക്കുന്നതിനായി 5 കുട്ടികളെ തെരഞ്ഞെടുക്കുന്ന ഒരു മത്സരം സംഘടിപ്പിക്കപ്പെടുന്നു. വോങ്ക ബാറിൽ ഒളിപ്പിച്ചു വച്ച ഗോൾഡൻ ടിക്കറ്റ് ലഭിക്കുന്നവർക്കാണ് ഇതിന് അവസരം ലഭിക്കുക. കൂടാതെ ഏറ്റവും മികച്ച കുട്ടിക്ക് ഒരു പ്രത്യേക സമ്മാനവുമുണ്ട്. ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന ധനികരായ 4 കുട്ടികളുടെ കൂടെ ഭാഗ്യവശാൽ ചാർലിക്കും അവസരം ലഭിക്കുന്നു. ഓരോരുത്തർക്കും ഒരു രക്ഷിതാവിനെയും കൂടെ കൊണ്ടു പോവാം. മുത്തച്ഛനോടൊപ്പമാണ് ചാർലി ഫാക്ടറിയിലെത്തിയത്. വില്ലി വോങ്കയുടെ ഈ മത്സരത്തിൽ ചാർലി വിജയിക്കുമോയെന്ന് അറിയാൻ അതി മനോഹരമായ ആ ഫാക്ടറിയുടെ അകത്തളത്തിലൂടെ നമുക്കും സഞ്ചരിക്കാം. നയനാനന്ദകരമായമായ ഈ മ്യൂസിക്കൽ ഫാൻ്റസി എൻ്റർടൈനർ. ഒരു മിഠായി പോലെ ഏവർക്കും പ്രിയങ്കരമായിരിക്കും.