ചണ്ഡിഗഡ് കരേ ആഷിഖീ (Chandigarh Kare Aashiqui) 2021

മൂവിമിറർ റിലീസ് - 246

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഹിന്ദി, പഞ്ചാബി
സംവിധാനം അഭിഷേക് കപൂർ
പരിഭാഷ പ്രജിത് പരമേശ്വരൻ
ജോണർ ഡ്രാമ/റൊമാൻസ്

6.9/10

തിരഞ്ഞെടുക്കുന്ന സിനിമകളിൽ തന്നെ ഒരു മിനിമം ക്വാളിറ്റി കാത്തുസൂക്ഷിക്കുന്നതിലൂടെ ബോളിവുഡിൽ തന്റേതായ സ്‌ഥാനം നേടിയെടുത്ത അഭിനേതാവാണ് ആയുഷ്മാൻ ഖുറാന. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലായി പുറത്തു വന്ന സിനിമയാണ് ചണ്ഡിഗഡ് കരേ ആഷിഖീ. ജിംനേഷ്യം നടത്തിപ്പുകാരനും ബോഡിബിൽഡറുമായ മനുവിന്റെ ജിമ്മിലേക്ക് സൂംബ ഡാൻസറായ മാൻവി എത്തുന്നതും അവർ തമ്മിൽ പ്രണയത്തിലാവുന്നതും പിന്നീട് നടക്കുന്ന ചില സംഭവങ്ങളുമായി ഒരു ക്ളീഷേ ലെവലിൽ ചിത്രം പോയേക്കുമെന്ന സംശയം ആദ്യം പ്രേക്ഷകർക്ക് തോന്നുമെങ്കിലും, നമ്മൾ അധികം കേട്ടിട്ടില്ലാത്ത ഒരു സ്റ്റോറി ലൈനിലേക്കാണ് പിന്നീട് ചിത്രം കടന്നുപോകുന്നത്. മാറുന്ന പോകുന്ന സാമൂഹിക വീക്ഷണവുമായി ഒരുപാട് ചേർന്നു നിൽക്കുന്ന ഈ സിനിമ, നമ്മുടെ ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾക്ക് നൽകുന്ന കനത്ത ഒരു പ്രഹരം കൂടിയാണ്. ആയുഷ്മാന്റെയും വാണി കപൂറിന്റെയും മികവുറ്റ പ്രകടനവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ