ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Ridley Scott |
പരിഭാഷ | അനന്തു A R |
ജോണർ | ഹിസ്റ്റോറിക്കൽ/ഡ്രാമ |
ഇതിഹാസം, ക്ലാസിക് എന്നുള്ള വിശേഷണങ്ങൾക്കുമപ്പുറം നിൽക്കുന്ന ഒരു സിനിമ. അതാണ് റോമൻ ഇതിഹാസങ്ങളെ ആസ്പദമാക്കി 2000ൽ പുറത്തിറങ്ങിയ ഗ്ലാഡിയേറ്റർ. റോമൻ സീസറായിരുന്ന മാർക്കസ് ഒറേലിയസ്, തന്റെ പട്ടാള ജനറലായ മാക്സിമസിനെ സാമ്രാജ്യത്തിന്റെ അധികാരം ഏൽപ്പിക്കാൻ തീരുമാനിക്കുന്നു. ഇതറിയുന്ന അദ്ദേഹത്തിന്റെ മകൻ കോമോഡസ്, മാർക്കസിനെ കൊന്ന് അധികാരം കയ്യേറി, മാക്സിമസിന്റെ കുടുംബത്തെ നശിപ്പിക്കുന്നു. മരണത്തിൽ നിന്ന് രക്ഷപ്പെട്ട മാക്സിമസ് ഒരു ഗ്ലാഡിയേറ്ററായി മാറി തന്റെ പ്രതികാരം സഫലീകരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മികച്ച സിനിമ, മികച്ച നടൻ എന്നിവയടക്കം 5 അക്കാദമി അവാർഡുകളാണ് ഈ ചിത്രം സ്വന്തമാക്കിയത്. ഈ ബഹുമതികൾക്ക് പുറമെ ഏറ്റവും വലിയ രണ്ടാം പണംവാരി പടമായി ഈ ചിത്രം മാറി.