ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Ridley Scott |
പരിഭാഷ | അനന്തു A R |
ജോണർ | ഹിസ്റ്റോറിക്കൽ/ഡ്രാമ |
ഇതിഹാസ സവിധായകൻ Ridley Scott സംവിധാനം ചെയ്ത എക്കാലത്തേതും മികച്ച ക്ലാസിക് എപ്പിക് ഡ്രാമയായ ഗ്ലാഡിയേറ്ററിന്റെ രണ്ടാം ഭാഗമാണ് അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ ഗ്ലാഡിയേറ്റർ 2.
റോം ചക്രവർത്തിയായ മാർക്കസ് ഒറേലിയസിന്റെ അന്ത്യാഭിലാഷം നടപ്പാക്കാനും തന്റെ കുടുംബത്തിനുണ്ടായ വിപത്തിന് പ്രതികാരം ചെയ്യാനുമായി ഒരു ഗ്ലാഡിയേറ്ററായി മാറിയ റോമൻ ജനറൽ മാക്സിമസിന്റെ കഥ അവസാനിക്കുന്നിടത്തു നിന്നും അടുത്ത തലമുറയിലാണ് ഗ്ലാഡിയേറ്റർ 2 ആരംഭിക്കുന്നത്. മാർക്കസ് ഒറേലിയസിന്റെ റോം എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ അദ്ദേഹത്തിന്റെ ചെറുമകൻ ലൂഷ്യസ് ഒറേലിയസ് നടത്തുന്ന പോരാട്ടങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാജവംശത്തിനുള്ളിലെ സ്വാർഥത, ചതി, ദുരാഗ്രഹം, പ്രണയം തുടങ്ങിയ വികാരങ്ങളെല്ലാം വളരെ സൂക്ഷ്മമായി സിനിമ കൈകാര്യം ചെയ്യുന്നുണ്ട്. മേക്കിങ്ങിൽ ഗംഭീരം എന്നു നിസംശയം പറയാവുന്ന ഈ ചിത്രത്തിന്റെ ആത്മാവ് അഭിനേതാക്കളുടെ തകർപ്പൻ പ്രകടനങ്ങളാണ്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പോൾ മസ്കൽ, പെട്രോ പാസ്‌കൽ, ഡെൻസൽ വാഷിംഗ്ടൺ എന്നിവരുടെ അഭിനയ മികവിന് പുറമെ സീനിൽ പലയിടത്തും ഒഴുകി വരുന്ന ഹാൻസ് സിമ്മറിന്റെ ” നൗ വി ആർ ഫ്രീ ” എന്ന ഗാനവും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു.