ഗോസ്റ്റ് (Ghost) 1990

മൂവിമിറർ റിലീസ് - 317

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Jerry Zucker
പരിഭാഷ യു എ ബക്കർ പട്ടാമ്പി
ജോണർ ഡ്രാമ/ഫാന്റസി/റൊമാൻസ്

7.1/10

“പ്രിയപ്പെട്ടവരെ പിരിഞ്ഞ് മരണാനന്തര ജീവിതത്തിലേക്ക് എളുപ്പത്തിൽ നമുക്ക് പോകാനാവുമോ?”
ഈയൊരു ആശയത്തെ ആസ്പദമാക്കി 1990 ൽ പ്രശസ്ത സംവിധായകനും എഴുത്തുകാരനും നിർമാതാവുമായ Jerry Zucker ‘ന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ റൊമാന്റിക് ഫാന്റസി ചിത്രമാണ് “ഗോസ്റ്റ്”. Patrick Swayze, Demi Moore, Whoopi Goldberg, എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം 90 കളിലെ ഏറ്റവും വലിയ കളക്ഷൻ റെക്കോർഡ് നേടിയ ഒന്നാമത്തെ ചിത്രം കൂടിയായിരുന്നു. മികച്ച ചിത്രത്തിനും, സംഗീതത്തിനും, എഡിറ്റിംഗിനും, മികച്ച സഹ നടിക്കും, മികച്ച തിരക്കഥക്കും അടക്കം 5 നോമിനേഷനുകൾ അക്കാദമി അവാർഡിൽ ചിത്രം നേടുകയുണ്ടായി. ലോകമെമ്പാടും നിരവധി ഭാഷകളിലെ ചിത്രങ്ങൾക്ക് ഈ ചിത്രം പ്രചോദനമായിട്ടുണ്ട്. നമ്മുടെ മലയാളത്തിലെ ആയുഷ്ക്കാലം ഒക്കെ ഈ ചിത്രത്തിന്റെ കോപ്പിയടിയാണ്.

ഈ ചിത്രത്തിലെ അഭിനയത്തിന് സഹ നടിക്കുള്ള അക്കാദമി അവാർഡ് നേടിയ Whoopi Goldberg എന്ന നടിയെ പ്രത്യേകം പരാമർശിക്കാതെ വയ്യ. ഈ ചിത്രത്തിലെ ചിരിവിരുന്നെല്ലാം പുള്ളിക്കാരത്തിയുടെ വകയാണ്. നമ്മുടെ ജഗതിച്ചേട്ടനെ അനുസ്മരിപ്പിക്കുന്ന പ്രകടനത്തിലൂടെ ചിത്രത്തിലെ തരികിട മന്ത്രവാദിനിയെ താരം അതിഗംഭീരമാക്കിയിട്ടുണ്ട്.

അവിചാരിതമായി കൊല്ലപ്പെടുന്ന സാം വീറ്റ് എന്നൊരു ബാങ്ക് ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് ചിത്രം കഥ പറയുന്നത്. പ്രണയിച്ച് കൊതിതീരും മുമ്പേ തന്റെ കാമുകിയായ മോളിയെ പിരിയേണ്ടിവന്ന സാമിന്റെ ആത്മാവ് തന്റെ കൊലപാതകിയേയും, അതിന്റെ കാരണത്തെയും കണ്ടെത്താനും, മോളിയെ അവന്റെ ആക്രമണത്തിൽ നിന്ന് സംരക്ഷിക്കാനും ശ്രമിക്കുന്നു. അതിനയാൾ നഗരത്തിലെ ഒരു തരികിട മന്ത്രവാദിയെ കൂട്ടുപിടിക്കുകയു ചെയ്യുന്നു.

പ്രണയിച്ചു കൊതി തീരും മുൻപ് ഈ ലോകത്ത് നിന്നും പോകേണ്ട അവസ്ഥയിൽ എത്തുന്ന ഒരു ആത്മാവ് എന്തൊക്കെ കാട്ടിക്കൂട്ടും എന്ന് വളരെ രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ