ഭാഷ | കന്നഡ |
സംവിധാനം | ഹേമന്ദ് റാവു |
പരിഭാഷ | സഫീർ അലി |
ജോണർ | ത്രില്ലർ |
വെങ്കോബ് റാവു ( ആനന്ദ് നാഗ്) ഭാര്യ മരിച്ച മകനെ ഒരുപാട് സ്നേഹിക്കുന്ന അൽഷിമേഴ്‌സ് രോഗബാധിതൻ ആണ്…
അയാൾ ഇപ്പൊ ഒരു വൃദ്ധസദനത്തിൽ അഡ്‌മിറ്റെഡ് ആണ്. മകനായ ശിവക്( രക്ഷിത് ഷെട്ടി) അച്ഛനെ നോക്കാൻ ഉള്ള ടൈം ഒന്നുമില്ല ജോലി തിരക്ക്, അമേരിക്കക്ക് പോകണം സെറ്റിൽ ആവണം എന്നതാണ് ശിവയുടെ ലക്‌ഷ്യം. സഹാന എന്ന ഡോക്ടർ ആണ് വെങ്കോബ്നെ നോക്കുന്നത്. അവർ തമ്മിൽ സുഹൃത്തുക്കൾ ആകുന്നു.
ഒരു ദിവസം അമേരിക്കയിൽ പോകുന്നതിനു മുൻപ് ശിവ അച്ഛനെയും കൊണ്ട് ഷോപ്പിങ് നു പോകുന്നു. അപ്പോൾ പോലും അവനു അച്ഛനെ വല്യ ശ്രദ്ധ ഇല്ല. ശിവയുടെ ശ്രദ്ധ ഒന്ന് തെറ്റിയ സമയത്തു… വെങ്കട് മിസ്സിംഗ് ആകുന്നു…. ശിവ അച്ഛനെ അന്വേഷിച്ചു ഇറങ്ങുന്നു….വെങ്കട് ചെന്ന് പെടുന്നത് ഒരു വാടകകൊലയാളിയുടെ പക്കൽ ആണ്. പിന്നീടു എന്ത് സംഭവിക്കും? പുതുമുഖ സവിധായകന്റെ ചിത്രം എന്ന് വിശ്വസിക്കാൻ പറ്റില്ല അത്രക് പെർഫെക്ഷൻ ഉണ്ടായിരുന്നു ഒരു ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം ആണ് എൻഗേജിങ് ആയ തിരക്കഥയും മികച്ച ഛായാഗ്രഹണവും കഥാസന്ദർഭങ്ങൾക് യോജിച്ച പാട്ടുകളും. ലയിച്ചു ചേരുന്ന പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു…
അതിഗംഭീരം എന്ന് തന്നെ പറയാവുന്ന അനന്ദ് നാഗ് ന്റെ അൽഷിമേഴ്‌സ് ബാധിതൻ ആയ വയോധികന്റെ വേഷം തന്നെയാണ് ഇ സിനിമയുടെ പ്രധാന പ്ലസ് പോയിന്റുകളിൽ ഒന്ന് ആ റോളിലേക്കുള്ള പെർഫെക്റ്റ് കാസ്റ്റിംഗ് ആയിരുന്നു അനന്ദ് നാഗ്. ജോലി തിരക്കും മാതാപിതാക്കളെ വല്യ കാര്യമായി നോക്കാതെ നടക്കുന്ന ഇന്നത്തെ തലമുറയുടെ പ്രതീകം കൂടിയായ ശിവ യുടെ വേഷം രക്ഷിത്ഷെട്ടി വളരെ നന്നായി തന്നെ ചെയ്തു. പ്രത്യേകിച്ചു അച്ഛനെ അന്വേഷിച്ചു ഇറങ്ങുമ്പോൾ പോലും അയാളുടെ മനോഭാവം വല്യ കാര്യമായി മാറുന്നില്ല….
അത് ആ കഥാപാത്രത്തിനെ കൂടുതൽ റിയലിസ്റ്റിക് ആക്കുന്നു സഹാന ആയി വേഷം ചെയ്ത ശ്രുതി വളരെ ഡീസന്റ് ആയി തന്നെ ആ കഥാപാത്രം അവതരിപ്പിച്ചു ഇവരെ കൂടാതെ ഇ പടത്തിൽ അഭിനയിച്ചവർ എല്ലാരും തന്നെ നല്ല പെർഫോമൻസ് ആണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇമോഷണലി ടച്ചിങ് ആയ മസാലചേരുവകളുടെ അതിപ്രസരം ഇല്ലാത്ത മനോഹരം ആയ നല്ലൊരു സന്ദേശം കൂടി തരുന്ന സിനിമ ഇതാ മലയാളം പരിഭാഷയോടെ ആസ്വദിക്കാം..