ഗോഡ്സില്ല vs കോങ് (Godzilla vs Kong) 2021

മൂവിമിറർ റിലീസ് - 93

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Adam Wingard
പരിഭാഷ ടീം മൂവി മിറർ
ജോണർ ആക്ഷൻ/ത്രില്ലെർ/Sci-Fi

7.1/10

Adam Wingard സംവിധാനം ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ ചിത്രമാണ് ഗോഡ്സില്ല vs കോങ്. ഗോഡ്സില്ല: ദി കിംഗ് ഓഫ് മോൺസ്റ്റേഴ്സ് (2019), കോങ്: സ്‌കൾ ഐലൻഡ് (2017) എന്നീ ചിത്രങ്ങളുടെ തുടർച്ചയാണ് ഈ ചിത്രം. അതുകൂടാതെ, ഗോഡ്സില്ല സീരീസിലെ മുപ്പത്തിയാറാമത്തെയും കിംഗ് കോങ് സീരീസിലെ പന്ത്രണ്ടാമത്തെയും ചിത്രമാണ് ഗോഡ്സില്ല vs കോങ്. ലോകത്താകമാനം ഇരുകൂട്ടർക്കും ഉള്ള ആരാധകർക്കിടയിൽ വലിയ ഓളം സൃഷ്ടിച്ചുകൊണ്ടാണ് ചിത്രം തിരശ്ശീലയിൽ എത്തുന്നത്. പൊതുവെ ഹോളിവുഡിൽ പിറവിയെടുക്കുന്ന ഒരു Sci-Fi ചിത്രത്തിന്റെ നിലവാരം വളരെ ഉയർന്നതാണ്. ഗോഡ്സില്ല vs കോങ് അക്കൂട്ടത്തിൽ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന് എന്ന ഖ്യാതി ഇതിനകം നേടി കഴിഞ്ഞു. 2015 ഒക്ടോബറിൽ അനൗൺസ് ചെയ്ത ചിത്രം നാല് വർഷം കൊണ്ട് ഏപ്രിൽ 2019-ൽ ചിത്രീകരണം പൂർത്തിയാക്കി നവംബർ 2020-ൽ റിലീസിന് തയ്യാറായെങ്കിലും കോവിഡ് കാരണം റിലീസ് നീട്ടി വയ്ക്കപ്പെടുകയായിരുന്നു. ഒടുവിൽ 2021 മാർച്ച് 24 ന് ആഗോളതലത്തിൽ റിലീസ് ചെയ്ത ചിത്രം എല്ലാ തലങ്ങളിലും മികച്ച പ്രേക്ഷക പ്രതികരണം നേടി.

ചിത്രത്തിന്റെ പേരിൽ പരാമർശിക്കുന്നത് പോലെ ഗോഡ്സില്ലയും കോങും നേർക്കുനേർ വരുന്നുണ്ട് എന്നത് തന്നെയാണ് ഇരുവശത്തെയും ആരാധകരെ ഏറ്റവും ആകർഷിക്കുന്ന ഘടകം. ആവാസവ്യവസ്ഥയിൽ മനുഷ്യന്റെ കൈ കടത്തൽ കൊണ്ടുണ്ടാകുന്ന പരിണിതഫലങ്ങൾ തന്നെയാണ് ഇവിടെയും കഥയ്ക്ക് മൂലബിന്ദു. മികച്ച ഒരു ദൃശ്യ-ശ്രാവ്യ അനുഭവം ആയിരിക്കും ഗോഡ്സില്ല vs കോങ് എന്നത്, ചിത്രത്തിന്റെ ഉയർന്ന നിലവാരത്തിലുള്ള വിഷ്വൽ എഫക്റ്റും പശ്ചാത്തലസംഗീതവും അതിനൊത്ത് രോമാഞ്ചം ഉളവാക്കുന്ന രണ്ട് ടൈറ്റൻ ഭീമന്മാരുടെ സ്ക്രീൻ പ്രസൻസും ഉറപ്പ് നൽകുന്നുണ്ട്. ചലച്ചിത്ര പ്രേമികൾ കാത്തിരുന്ന ദൃശ്യാനുഭവത്തിന്റെ പരിഭാഷ നിങ്ങൾക്കായി മൂവി മിറർ ഒരുക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ