ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Elisabeth Röhm |
പരിഭാഷ | അനൂപ് അശോക് |
ജോണർ | ക്രൈം/ത്രില്ലെർ |
ലോകമനസ്സാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ ഒരു സംഭവവികാസത്തിന്റ ചലച്ചിത്രാവിഷ്കാരമാണ് ഇക്കൊല്ലം പുറത്തിറങ്ങിയ ഗേൾ ഇൻ ദി ബേസ്മെന്റ് എന്ന ഇംഗ്ലീഷ് ചിത്രം. നിർബന്ധപൂർവ്വം തന്റെ നിയന്ത്രണത്തിൽ വളർത്തിയ മകൾ, ഒരു പരിധി കഴിഞ്ഞാൽ സ്വതന്ത്രമായി ജീവിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നു മനസ്സിലാക്കുന്ന ഒരു അച്ഛൻ കാട്ടിക്കൂട്ടുന്ന അതിക്രൂരമായ ചെയ്തികളാണ് ചിത്രത്തിന്റെ പ്രധാന പ്ലോട്ട്, ഒരു ബേസമെന്റിൽ അടച്ചിട്ട് അവളെ അയാൾ ലൈംഗികമായി ഉപദ്രവിക്കുന്നു, ഇതൊക്കെ ശരിക്കും നടന്നതാണ് എന്ന സത്യം കാണുന്നവരിൽ വല്ലാത്ത ഒരു മരവിപ്പ് ഉണ്ടാക്കുന്നുണ്ടെങ്കിലും, ഒരു സിനിമയെന്ന രീതിയിൽ മികച്ചൊരു സൃഷ്ടി തന്നെയാണ് ഗേൾ ഇൻ ദി ബേസ്മെന്റ്.