ഗുഡ് വിൽ ഹണ്ടിംഗ് (Good Will Hunting) 1997

മൂവിമിറർ റിലീസ് - 241

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Gus Van Sant
പരിഭാഷ ഷിഹാബ് എ ഹസ്സൻ
ജോണർ ഡ്രാമ

8.3/10

ഒരു അതുല്യ പ്രതിഭ ആയിരുന്നിട്ടും ഒരു കോളേജ് തൂപ്പുകാരന്റെ ജോലിയിൽ ഏർപ്പെട്ടു ജീവിക്കുകയായിരുന്നു വിൽ ഹണ്ടിംഗ്. പരിഹരിക്കാൻ വളരെയധികം ബുദ്ധിമുട്ടുള്ള ഒരു ഗണിത സമസ്യ വിൽ ഹണ്ടിംഗ് പരിഹരിക്കുന്നതിലൂടെയാണ് അവന്റെ അസാമാന്യമായ Iq പുറംലോകം മനസ്സിലാക്കുന്നത്. ചില പ്രശ്നങ്ങളിൽ അകപ്പെട്ട് ജീവിതം താറുമാറാകുന്ന സമയത്ത്, അവനെ കൈപിടിച്ച് മുന്നോട്ടു കൊണ്ടുവരാൻ കോളേജിലെ ഗണിത അധ്യാപകനായ ജെറാൾഡ് ലാംബോ പരിശ്രമിക്കുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് 1997ൽ പുറത്തിറങ്ങിയ എവർഗ്രീൻ ചലച്ചിത്രമായ ഗുഡ്‌വിൽ ഹണ്ടിങ് പുരോഗമിക്കുന്നത്. ബാറ്റ്മാൻ, ഗോൺ എ ഗേൾ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ ബെൻ അഫ്ലെക്കാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മാറ്റ് ഡാമൺ, സ്റ്റെല്ലൻ സ്‌കാർസ്ഗാർഡ് തുടങ്ങിയ പ്രതിഭകൾ കേന്ദ്രകഥാപാത്രങ്ങളായ ഈ ചിത്രം അക്കാദമി അവാർഡുകളടക്കമുള്ള നേട്ടങ്ങൾ കരസ്‌ഥമാക്കിയിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ