ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Rob Letterman |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | കോമഡി/അഡ്വഞ്ചർ |
ജോനാഥൻ സ്വിഫ്റ്റിൻ്റെ ഇതേ പേരിലുള്ള ലോകപ്രസിദ്ധമായ കൃതിയുടെ 2010 ൽ പുറത്തിറങ്ങിയ ചലച്ചിത്രാവിഷ്ക്കാരമാണ് ഗള്ളിവേഴ്സ് ട്രാവൽസ്. പ്രമുഖ പത്രസ്ഥാപനത്തിൽ മെയിൽ ഡെലിവറി നടത്തുന്ന ഒരു താഴ്ന്ന ജീവനക്കാരനാണ് ലെമുവൽ ഗള്ളിവർ. അല്പം തരികിടയൊക്കെയായ ഗള്ളിവർ ഓഫീസിലങ്ങനെ തമാശയൊക്കെ പറഞ്ഞ് മെയിൽ ഡെലിവറി ചെയ്ത് കഴിഞ്ഞുകൂടുകയായിരുന്നു. ഒരു ദിവസം മെയിൽറൂമിൽ ഒരു പുതിയ ജോലിക്കാരൻ എത്തുന്നു. വളരെപ്പെട്ടെന്ന് തന്നെ പുതിയതായി എത്തിയ ആൾക്ക് മെയിൽ റൂമിൻ്റെ തലവനായി സ്ഥാനക്കയറ്റം കിട്ടുന്നു. ഇന്നലെ വന്നയാൾ തൻ്റെ ബോസ്സായതിൽ ഗള്ളിവർ ആകെ നിരാശനായി. ഗള്ളിവർക്ക് ഓഫീസിലെ ട്രാവൽ ഏഡിറ്ററായ ഡാർസി സിൽവർമാനോട് ഒരു വൺസൈഡഡ് ക്രഷുണ്ട്. അവളുടെ സഹായത്തോടെ ഒരു ട്രാവൽ അസൈൻമെൻ്റിനായി ബോട്ടിൽ യാത്ര തിരിക്കുന്ന ഗള്ളിവർ കടൽക്ഷോഭത്തിൽ ബോട്ട് തകർന്ന് അജ്ഞാതമായ ഒരു ദ്വീപിൽ എത്തിച്ചേരുന്നു. ഉറുമ്പിനോളം വലിപ്പമുള്ള മനുഷ്യർ വസിക്കുന്ന ലില്ലിപ്പുട്ട് എന്ന രാജ്യമായിരുന്നു അത്. ഗള്ളിവറായി ജാക്ക് ബ്ലാക്കിൻ്റെ പകർന്നാട്ടം അതിഗംഭീരമെന്നു തന്നെ പറയാം.. ലില്ലിപുട്ടിലെ വിശേഷങ്ങളറിയാൻ ഗള്ളിവറോടൊപ്പം നമുക്കും ഒരു അടിപൊളി യാത്രപോയി നോക്കാം.