ഗരുഡ ഗമന ഋഷഭ വാഹനാ (Garuda Gamana Vrishabha Vahana) 2021

മൂവിമിറർ റിലീസ് - 235

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ കന്നഡ
സംവിധാനം രാജ് ബി ഷെട്ടി
പരിഭാഷ മനോജ്‌ കുന്നത്ത്, സഫീർ അലി, യു എ ബക്കർ പട്ടാമ്പി, ഡോ. ഓംനാഥ്
ജോണർ ആക്ഷൻ/ത്രില്ലെർ

8.9/10

നമുക്ക് ചിരപരിചിതമായ ഒരു കഥാതന്തുവിനെ എങ്ങനെ രണ്ടരമണിക്കൂർ മടുപ്പിക്കാതെ പ്രേക്ഷനെ പിടിച്ചിരുത്തുന്ന രീതിയിൽ ആവിഷ്കരിക്കാമെന്നതിന് ഈയിടെ കണ്ട ഏറ്റവും മികച്ച ഉദാഹരണമാണ് “ഗരുഡ ഗമന ഋഷഭ വാഹനാ” എന്ന കന്നഡ ഗ്യാങ്സ്റ്റർ മൂവി. ഹിന്ദു മിത്തോളജിയിലെ ബ്രഹ്മ-ശിവ-ഹരി സങ്കല്പത്തിലൂന്നി മംഗലാപുരത്തെ ലോക്കൽ ഗ്രൂപ്പുകൾ തമ്മിൽ നടക്കുന്ന പോരാണ് ചിത്രം വരച്ചുകാട്ടുന്നത്. മിഴിവാർന്ന ദൃശ്യങ്ങളും ഓരോ സീനിനും ആത്മാവ് നൽകുന്ന സൗണ്ട് ട്രാക്കുകളുമായി ടെക്നിക്കൽ സൈഡ് മികച്ചു നിൽക്കുമ്പോൾ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത ചിത്രത്തിന്റെ സംവിധായകൻ കൂടിയായ RB ഷെട്ടി മാസ്മരിക അഭിനയവുമായി ക്യാമറക്ക് മുന്നിലും മികവ് തെളിയിച്ചു. RB ഷെട്ടി, ഋഷഭ് ഷെട്ടി എന്നിങ്ങനെ ചെറിയ വേഷങ്ങളിൽ വന്നുപോയവർ പോലും മികച്ച പ്രകടനം കാഴ്ച്ചവെച്ച ഈ ചിത്രം,
സുബ്രഹ്മണ്യപുരവും അങ്കമാലി ഡയറീസും വടാചെന്നൈയുമെല്ലാം ഉൾപ്പെടുന്ന സൗത്ത് ഇന്ത്യയിലെ കട്ട ലോക്കൽ ഗ്യാംഗ്സ്റ്റർ സിനിമകളുടെ കൂട്ടത്തിലേക്കാണ് നടന്ന് കയറുന്നത്. സിനിമയെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും മികച്ചൊരു അനുഭവം തന്നെയായിരിക്കും ഈ ചിത്രം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ