ഗഥം (Gatham) 2020

മൂവിമിറർ റിലീസ് - 242

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ തെലുങ്ക്
സംവിധാനം കിരൺ റെഡ്‌ഡി
പരിഭാഷ പ്രജിത്ത് പ്രസന്നൻ
ജോണർ ക്രൈം/ത്രില്ലെർ

6.5/10

2020-ൽ പുറത്തിറങ്ങിയ ഒരു സസ്പെൻസ് ആക്ഷൻ ഡ്രാമയാണ് ഗഥം. സ്ഥിരം തെലുഗ് സിനിമയുടെ ശൈലി പിൻതുടരാതെ പുതിയ ഒരു മേക്കിംഗ് സ്റ്റൈലിൽ ആണ് ഈ സിനിമ ചിത്രികരിച്ചിരിക്കുന്നത്. റിഷി എന്ന യുവാവ് ഓർമ നഷ്ടപെട്ട് ആശൂപത്രിയിൽ നിന്ന് എഴുന്നേൽക്കുന്നിടത്ത് നിന്നാണ് കഥ തുടങ്ങുന്നത് തന്റെ കാമുകിയുമായി ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് തിരിക്കുമ്പോൾ ഇടയ്ക്ക് വച്ച് വണ്ടി ഓഫാകുന്നു. അപ്പോൾ അതുവഴി പോകുന്ന ഒരു യാത്രികൻ വണ്ടി ശരിയാകുന്നത് വരെ തന്റെ വീട്ടിൽ വന്ന് റെസ്റ്റ് ചെയ്യാൻ പറയുന്നു. എന്നാൽ അവിടെ ചെന്ന് കഴിയുമ്പോൾ ചില അസാധാരണ സംഭവങ്ങൾ നടക്കുന്നു.അവർ ഒരു ട്രാപ്പിലാണ് വന്ന് പെട്ടിരിക്കുന്നതെന്ന് അവർക്ക് മനസിലാവുന്നു. തുടർന്നുള്ള കഥയാണ് ചിത്രം പറയുന്നത് ഒന്നേൽ മുക്കാൽ മണിക്കൂർ ആണ് ചിത്രത്തിന്റെ സമയ ദൈർഘ്യം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ