കൽ ഹോ നാ ഹോ (Kal ho naa ho) 2003

മൂവിമിറർ റിലീസ് - 04

പോസ്റ്റർ : സാരംഗ് ആർ എൻ
ഭാഷ ഹിന്ദി
സംവിധാനം നിഖിൽ അദ്വാനി
പരിഭാഷ പ്രവീൺ കുറുപ്പ്
ജോണർ കോമഡി /റൊമാൻസ്/ഡ്രാമ

8.0/10

ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ കഥയെഴുതി പുതുമുഖ സംവിധായകൻ നിഖിൽ അദ്വാനിയുടെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ ചിത്രമാണ് കൽ ഹോ നാ ഹോ.

നൈന കാതറീൻ കപൂർ എന്ന ചെറുപ്പക്കാരിയുടെ കഥയാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്. അമ്മയുടെയും മുത്തശ്ശിയുടെയും ദിവസേനയുള്ള വഴക്കുകളും, അച്ഛന്റെ അകാലവിയോഗവും നിമിത്തം ചിരിക്കാൻ പോലും മറന്നു പോയ അവളുടെ ജീവിതത്തിലേക്ക് ഒരു കാവൽ മാലാഖയായി അമൻ എന്ന ചെറുപ്പക്കാരൻ കടന്നു വരുന്നതോടെ അവളുടെ ജീവിതം എങ്ങനെ മാറിമറിയുന്നു എന്നാണ് സിനിമ പറയുന്നത്. ഷാരൂഖ് ഖാൻ, സൈഫ് അലി ഖാൻ, പ്രിതി സിന്റ, ജയാ ബച്ചൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. ശങ്കർ ഏഹ്സാൻ ലോയ് യുടെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. 2 നാഷണൽ അവാർഡും 8 ഫിലിംഫയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രം 2003ലെ ടോപ് ഗ്രോസ്സർ കൂടിയായിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ