കൗണ്ട്ഡൗൺ (Countdown) 2019

മൂവിമിറർ റിലീസ് - 282

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Justin Dec
പരിഭാഷ അനൂപ് അശോക്
ജോണർ ഹൊറർ

5.4/10

നാം എപ്പോ മരിക്കുമെന്ന് പ്രവചിക്കാൻ ഒരു മൊബൈൽ ആപ്പിന് സാധിച്ചാലോ?
2019 ൽ പുറത്തിറങ്ങിയ കൗണ്ട്ഡൗൺ ഇത്തരമൊരു വ്യത്യസ്തമായ കഥ പറഞ്ഞ ഹൊറർ ചിത്രമാണ്.
കൗണ്ട്ഡൗൺ എന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് മരണപ്പെട്ട രണ്ട് പേരെപ്പറ്റി അറിഞ്ഞ ക്വിൻ ഹാരിസ് എന്ന നഴ്സ് ഒരു കൗതുകത്തിന്റെ പുറത്ത് അത് തന്റെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നു. പക്ഷേ തനിക്കിനി രണ്ട് ദിവസം കൂടിയേ ആയുസ്സുള്ളൂ എന്നറിഞ്ഞ് നടുങ്ങി വിധി മാറ്റാൻ ശ്രമിച്ച ക്വിന്നിന് നേരിടേണ്ടിയിരുന്നത് തീർത്തും അസാധാരണമായ ഒന്നിനെ ആയിരുന്നു. എന്താണ് കൗണ്ട്ഡൗൺ ആപ്പ്? മരണസമയമറിഞ്ഞ് വിധി മാറ്റാൻ ശ്രമിച്ചാൽ എന്താവും ഫലം?
ജസ്റ്റിൻ ഡെക്കിന്റെ ആദ്യ സംവിധാന സംരംഭമായ കൗണ്ട്ഡൗൺ പതിവ് ഹൊറർ ട്രാക്കിൽ നിന്ന് വേറിട്ട് നിൽക്കുകയും ഹൊറർ പ്രേമികൾക്ക് നല്ലൊരു അനുഭവം സമ്മാനിക്കുകയും ചെയ്യുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ