ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Michael Apted |
പരിഭാഷ | അനന്തു എ ആർ |
ജോണർ | അഡ്വെഞ്ചർ/ഫാന്റസി |
ഫാന്റസി സിനികളുടെ ആസ്വാദകർക്ക് ഒരിക്കലും മറക്കാനാകാത്ത അത്ഭുത ലോകമാണ് അസ്ലാന്റെ നാർണിയ. 2005ഇൽ പുറത്തിറങ്ങി തുടക്കം കുറിച്ച നാർണിയ ഫിലിം സീരിസിലെ ഏറ്റവും അവസാന ചിത്രമാണ് ദി വോയേജ് ഓഫ് ദി ഡൗൺ ട്രീഡർ. നാർണിയൻ ജനതയെ തട്ടിക്കൊണ്ടു പോകുന്ന വിചിത്രമായ കോടമഞ്ഞിനെ തേടി 7പ്രഭുക്കന്മാർ ഏകാന്ത ദ്വീപിലേക്ക് യാത്ര തിരിക്കുന്നു. എന്നാൽ ഒരുപാട് അപകടങ്ങൾ നിറഞ്ഞ ആ ദ്വീപിൽ വെച്ച് അവർ അപ്രത്യക്ഷരാകുന്നു. കാണാതായ പ്രഭുക്കന്മാരെ കണ്ടെത്താനും, കോടമഞ്ഞിന്റെ ശല്യം അവസാനിപ്പിക്കാനും നടത്തുന്ന കാസ്പിയൻ രാജകുമാരന്റെയും സംഘത്തിന്റെയും സാഹസിക യാത്രയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ചിത്രത്തിന്റെ നാലാം ഭാഗത്തിന് പ്രഖ്യാപനം ഉണ്ടായെങ്കിലും റൈറ്റ്‌സിന്റെ പ്രശ്നങ്ങളിൽ അകപ്പെട്ട് ചിത്രം ഡ്രോപ്പ് ചെയ്യപ്പെട്ടു. 7വമ്പൻ നോവലികളിലൂടെ ലോകത്താകമാനം ഖ്യാതി നേടിയ നാർണിയയുടെ ചിത്രീകരണ അവകാശം നിലവിൽ നെറ്റ്ഫ്ലിക്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. നാർണിയയുടെ വിസ്മയ കാഴ്ച്ചകൾ നിറഞ്ഞ ആ സീരീസിനായി ആരാധകവൃന്ദം കാത്തിരിക്കുകയാണ്.