ക്രാക്ക് (Krack) 2021

മൂവിമിറർ റിലീസ് - 80

പോസ്റ്റർ : അതുൽ പി.വി
ഭാഷ തെലുങ്ക്
സംവിധാനം Gopichand Malineni
പരിഭാഷ ഡോ. ഓംനാഥ്, മനോജ് കുന്നത്ത്
ജോണർ ആക്ഷൻ/ത്രില്ലെർ

6.9/10

Gopichand Malineni സംവിധാനം ചെയ്ത് ഇക്കൊല്ലം പുറത്തിറങ്ങിയ ആക്ഷൻ, ത്രില്ലർ ജോണറിൽ വരുന്ന തെലുങ്ക് ചിത്രമാണ് ക്രാക്ക്. പോലീസ് വേഷങ്ങൾ നന്നായിണങ്ങുന്ന തെലുങ്കിലെ മുൻനിര നായകന്മാരിൽ ഒരാളായ രവി തേജയാണ് ഇതിലെ കേന്ദ്രകഥാപാത്രമായ സബ് ഇൻസ്‌പെക്ടർ വീര ശങ്കറിനെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി തുടർച്ചയായ പരാജയചിത്രങ്ങൾ മാത്രം ഉണ്ടായിരുന്ന രവി തേജയുടെ ഗംഭീര തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. രവി തേജയെ കൂടാതെ, ശ്രുതി ഹസ്സൻ, വരലക്ഷ്മി ശരത്കുമാർ, സമുദ്രക്കനി തുടങ്ങിയ മുൻനിര താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സംവിധായകനായ Gopichand Malineni തന്നെ തയ്യാറാക്കിയ ശക്തമായ തിരക്കഥയും മികച്ച അഭിനേതാക്കളും ചേർന്ന്, പ്രേക്ഷകർക്കിടയിൽ ചിത്രം വളരെ നല്ല അഭിപ്രായം നേടിയെടുത്തിട്ടുണ്ട്. രവി തേജ – ഗോപിചന്ദ് കൂട്ടുകെട്ടിലെ മൂന്നാമത്തെ ചിത്രമാണ് ക്രാക്ക്. ആക്ഷൻ രംഗങ്ങളും തട്ടുപൊളിപ്പൻ സംഭാഷണങ്ങളും അതിനൊത്ത പശ്ചാത്തലസംഗീതവും ചേർന്ന്, മാസ്സ്-മസാല ചിത്രങ്ങൾ താല്പര്യപ്പെടുന്നവർക്ക് സധൈര്യം കണ്ട് നോക്കാവുന്ന ചിത്രം തന്നെയാണ് ക്രാക്ക് എന്ന്, നിസ്സംശയം പറയാം.മലയാളം പരിഭാഷയെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഞങ്ങളുടെ പ്രിയ പ്രേക്ഷകർക്ക് വേണ്ടി മൂവി മിറർ ഈ പരിഭാഷ സമർപ്പിക്കുന്നു
പരിഭാഷയെക്കുറിച്ച് നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ഞങ്ങളുടെ ഗ്രൂപ്പിൽ രേഖപ്പെടുത്തുക

അഭിപ്രായങ്ങൾ പങ്കുവെക്കാൻ