ഭാഷ | അറബിക് |
സംവിധാനം | Amin Matalqa |
പരിഭാഷ | അബ്ദുൽ മജീദ് |
ജോണർ | ഡ്രാമ |
90’കളിലേ ജോര്‍ദാന്‍. ജോര്‍ദാന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക-സാമൂഹിക അസ്ഥിരതയിലൂടെ കടന്നു പോകുന്ന സമയം. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ അഷ്ടിക്ക് വകയില്ലാത്തവര്‍, അല്ലെങ്കില്‍ കഷ്ടപ്പാടിന്‍റെ അറ്റം കാണുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു കോളനിയിലെ സാധാരണക്കാരില്‍ സാധാരണക്കാരുടെ കഥയാണ് ക്യാപ്റ്റന്‍ അബു റായിദ്. അമ്മാന്‍ എയര്‍പോര്‍ട്ടിലെ ജോലിക്കാരനായ അബു റായിദ്, പൈലറ്റായ വിവാഹപ്രായമായ സമ്പന്ന കുടുംബത്തിലെ നൂര്‍, കുടുംബം പുലര്‍ത്താന്‍ പിതാവിനെ സഹായിക്കാന്‍ വേണ്ടി മിട്ടായി വില്‍ക്കാന്‍ പോകേണ്ടി വരുന്ന സ്കൂളില്‍ പോകാന്‍ അതിയായ താല്പര്യമുള്ള താരീഖ്, മദ്യപിച്ച് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥിരം വാഴക്കാളിയായ പിതാവിനാല്‍ പൊറുതി മുട്ടിയ മുറാദും സഹോദരനും മാതാവും, ദിവാസ്വപ്നങ്ങള് കാണുന്ന, ജോലിയോട് ഒട്ടും താല്പര്യമില്ലാത്ത അബു റായിദിന്റെ സഹജോലിക്കാരനായ സമേഹ് എന്നിവരിലൂടെ ജോര്‍ദാന്‍റെ മനോഹാരിതയും കഷ്ടപ്പാടുകളും സിനിമ വരച്ചു കാട്ടുന്നു. സിനിമാക്കാരുടെ ഇഷ്ടഭൂമിയായ ജോര്‍ദാനില്‍ ശൈശവ ദിശയില്‍ കിടക്കുന്ന സിനിമാ വ്യവസായത്തിന്റെ പുറത്തധികം അറിയപ്പെടാത്ത ഒരു ‘അമൂല്യ രത്നം’, അതാണ് ഈ ചിത്രം.