കോൺഫിഡൻഷ്യൽ അസ്സൈന്മെന്റ് (Confidential Assignment) 2017

മൂവിമിറർ റിലീസ് - 196

പോസ്റ്റർ : അതുൽ പി.വി
ഭാഷ കൊറിയൻ
സംവിധാനം Ryoo Seung-wan
പരിഭാഷ നെവിൻ ബാബു & കെവിൻ ബാബു
ജോണർ ആക്ഷൻ/ത്രില്ലെർ

6.6/10

A Millionaire’s First Love എന്ന ചിത്രത്തിലൂടെ കൊറിയൻ ആരാധകരുടെ മനസ്സിൽ കയറിക്കൂടിയ Hyun Bin നെയും Pirates എന്ന ചിത്രത്തിലൂടെ ഒരുപാട് ചിരിപ്പിച്ച Yu hae – jin നെയും പ്രധാന കഥാപാത്രങ്ങളാക്കി Kim Sung-hoon സംവിധാനം ചെയ്ത് 2017 റിലീസ് ചെയ്ത കൊറിയൻ ചിത്രമാണ് കോൺഫിഡൻഷ്യൽ അസ്സൈന്മെന്റ്. ഒരു നോർത്ത് കൊറിയൻ മുൻ പോലീസ് ഓഫീസർ, രാജ്യ സുരക്ഷയെ വരെ വെല്ലുവിളിക്കുന്ന ഒരു രാജ്യ സമ്പത്തുമായി സൗത്ത് കൊറിയയിലെത്തുന്നു. അയാളെ പിടിക്കാനായി മറ്റൊരു നോർത്ത് കൊറിയൻ പോലീസ് ഉദ്യോഗസ്ഥനും സൗത്തിൽ എത്തുന്നു. അയാളെ സഹായിക്കാൻ ഒരു സൗത്ത് കൊറിയൻ ഉദ്യോഗസ്ഥൻ കൂടി ചേരുന്നു. പ്രധാന വേഷങ്ങളിലെത്തിയ നായകന്മാരും, ചിത്രത്തിലെ വില്ലൻ കഥപാത്രവും ചെറിയ വേഷങ്ങളിൽ വന്നവർ പോലും നല്ല പെർഫോമൻസ് കാഴ്ചവെച്ച ചിത്രം. കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ രണ്ടും വളരെ മികച്ച രീതിയിൽ തന്നെ ആവിഷ്കരിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു. ആക്ഷൻ രംഗങ്ങളും ചിത്രത്തിലെ ബിജിഎമ്മും എടുത്തു പറയേണ്ട ഘടകങ്ങളാണ്. പ്രേക്ഷകനെ ഒരു സ്ഥലത്ത് പോലും ബോറടിപ്പിക്കാതെയുള്ള കഥപറച്ചിലും ആവിഷ്കരണവും. ആക്ഷൻ പ്രേമികളും സിനിമ പ്രേമികളും കണ്ടിരിക്കേണ്ട ഈ ചിത്രം, Hyun-Bin ന്റെ ജന്മദിനത്തിൽ നിങ്ങൾക്കായി മൂവിമിറർ സമർപ്പിക്കുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ