ഭാഷ | മാൻഡറിൻ |
സംവിധാനം | Jia Zhang-ke |
പരിഭാഷ | ജസീം ജാസി |
ജോണർ | ഡ്രാമ |
ജിയാങ് ഷാങ് കേയുടെ ഏറെ നിരൂപക ശ്രദ്ധ നേടുകയും, ഒപ്പം സാവോപോളോ ചലച്ചിത്രോത്സവത്തിൽ മികച്ച സിനിമക്കുള്ള പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്‌ത ചിത്രമാണ് കോട്ട് ബൈ ദി ടൈഡ്‌സ്. രണ്ടു പതിറ്റാണ്ടോളം ചൈനയിൽ നടന്ന മാറ്റങ്ങളിലൂന്നി പറഞ്ഞു പോകുന്ന ഈ ചിത്രം, സ്നേഹത്തിന്റെയും വിരഹത്തിന്റെയും മുഹൂർത്തങ്ങൾ അതിശക്തമായി വരച്ചു കാട്ടുന്നുണ്ട്. കേരളത്തിൽ IFFKയിൽ ഏറെ ശ്രദ്ധ നേടിയ ഈ ചിത്രത്തെ പഴയകാലത്തിന്റെയും പുതുമയുടെയും സംഗമം എന്നായിരുന്നു പ്രേക്ഷകർ വിലയിരുത്തിയത്. പാം ഡി ഓറിനും നാമനിർദ്ദേശം നേടിയ ചിത്രം കൂടിയാണ് കോട്ട് ബൈ ദി ടൈഡ്‌സ്.