കൊഹ്‌റ : സീസൺ 1 ( Kohrra : Season 1 ) 2023

മൂവിമിറർ റിലീസ് - 422

പോസ്റ്റർ : ഷിബിൻ ബാബു
ഭാഷ പഞ്ചാബി
സംവിധാനം Randeep Jha
പരിഭാഷ ജസീം ജാസി, സുമന്ദ് മോഹൻ & അനൂപ് പി സി മീനങ്ങാടി
ജോണർ ക്രൈം/ത്രില്ലർ

7.5/10

പരന്നു കിടക്കുന്ന ചോളപ്പാടം, മൂടൽമഞ്ഞ് നിറഞ്ഞ ഒരു വെളുപ്പാൻ കാലത്ത് കഴുത്തറുത്ത്, തലയോട്ടി തകർത്ത നിലയിൽ ഒരു ചെറുപ്പക്കാരന്റെ ശവശരീരം. ആദ്യ എപ്പിസോഡ് മുതൽ വളരെ ത്രില്ലിംഗ് സംഭവവികാസങ്ങളോടെ തുടങ്ങുന്ന വെറും 6 എപ്പോസോഡുകൾ മാത്രമുള്ള പഞ്ചാബി മിനി സീരിസാണ് കൊഹ്‌റ. ഒരു കൊലപാതകത്തിൽ നിന്ന് സ്വാഭാവികമായി ഉയരുന്ന എങ്ങനെ? എന്തിന്? ആര് ? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം തേടിയുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ഉദ്വേഗജനകമായ അന്വേഷണ യാത്രകൾക്കൊപ്പം, ബന്ധങ്ങൾ ഉണ്ടാക്കുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെയും സീരീസ് കടന്നുപോകുന്നുണ്ട്. മികച്ച ഇന്ത്യൻ ത്രില്ലർ സീരിസുകളിൽ എടുത്ത് പറയപ്പെടേണ്ട ഒരു പേര് തന്നെയാണ് കൊഹ്‌റ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ