ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Michael Mann |
പരിഭാഷ | യു എ ബക്കർ പട്ടാമ്പി |
ജോണർ | ക്രൈം/ത്രില്ലെർ |
‘മൈക്കൽ മാൻ’ നിർമാണവും സംവിധാനവും നിർവഹിച്ച്, ടോം ക്രൂസ്, ജാമി ഫോക്സ്. എന്നിവർ പ്രധാന കഥാപാത്രങ്ങളായി 2004 ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലറാണ് കൊള്ളാട്ടെറൽ. ടോം ക്രൂയിസ് വില്ലനായി അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെ ഇറങ്ങിയ ഈ ചിത്രം, ബോക്സ് ഓഫീസിനെ വിറപ്പിച്ച കളക്ഷനുകളും നേടിയിരുന്നു. ടോം ക്രൂസിന്റെയും , ജാമി ഫോക്സിന്റെയും മിന്നുന്ന പ്രകടനങ്ങളും മത്സരാഭിനയവും തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്സും. ‘സ്റ്റുവർട്ട് ബീറ്റി’യാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്,
ടോം ക്രൂസിന്റെ സ്റ്റൈലൻ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്.
നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും, മറ്റു പല പുരസ്കാരങ്ങൾക്കുമായി നോമിനേഷനുകൾ നേടിയെടുക്കുകയും ചെയ്ത ടോംക്രൂയിസ് സിനിമകളിൽ ഒന്നാണിത്.
ത്രില്ലെർ സിനിമകൾ ഇഷ്ടപെടുന്ന ആരാധകർക്ക് മികച്ചൊരു സിനിമാനുഭവം തന്നെയായിരിക്കും ഈ ചിത്രം.