ഭാഷ | German, Galician |
സംവിധാനം | Carlos Sedes & Jorge Torregrossa |
പരിഭാഷ | അബ്ദുൽ മജീദ് എം.പി |
ജോണർ | ക്രൈം/ഡ്രാമ/ത്രില്ലെർ |
കടൽമാർഗം നടക്കുന്ന മയക്കുമരുന്ന് കൈമാറ്റങ്ങളുമായി ബന്ധപ്പെട്ടുള്ള ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2018ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് മിനി സീരിസാണ് കൊക്കെയ്ൻ കോസ്റ്റ് അഥവാ ഫരീഞ്യ.
ഗലീഷ്യ, അല്ലെങ്കിൽ ഗലീസിയ. സ്‌പെയിനിനെ പോർച്ചുഗലുമായി ബന്ധിപ്പിക്കുന്ന, സ്പാനിഷിനേക്കാൾ പോർച്ചുഗീസുമായി ബന്ധമുള്ള ഭാഷ സംസാരിക്കുന്ന അറ്റ്ലാന്റിക് സമുദ്രത്തിൽ മനോഹരമായ ബീച്ചുകൾ കൊണ്ട് പ്രകൃതി അനുഗ്രഹിച്ച നാട്. മാഡ്രിഡിൽ നിന്നും ദൂരെ ആയത് കൊണ്ട് എല്ലാ അർത്ഥത്തിലും അവഗണിക്കപ്പെട്ട മത്സ്യബന്ധനം മാത്രം തൊഴിലാക്കിയ ഭൂമി കൊണ്ട് സമ്പന്നരും എന്നാൽ ദരിദ്രരും ആയ ജനങ്ങളുടെ ഇടം. യൂറോപ്യൻ യൂണിയനിൽ അംഗമായ ശേഷം മത്സ്യ ബന്ധനം വഴിമുട്ടിയ അന്നാട്ടുകാർക്ക് ദൈവമായി അവതരിച്ച, ഗലീഷ്യൻ മയക്കുമരുന്ന് ലോബിയുടെ കഥ. ഇന്ന് യൂറോപ്പിലേക്ക് മയക്കുമരുന്ന് കടത്തിന്റെ മുഖ്യ താവളമായ ഗലീഷ്യൻ കാർട്ടലിന്റെ ചരിത്രം. യൂറോപ്പിലെ പാബ്ലോ എസ്‌കോബാർ ആയ, എന്നാൽ ചോര ചിന്താൻ ഇഷ്ടപ്പെടാത്ത സീറ്റോ മിഞ്യാൻകോയുടെ സംഭവബഹുലമായ ജീവിത യാത്ര. ഗലീഷ്യയിലേക്ക് സമ്പത്ത് കൊണ്ടു വന്ന “പൊടി” അഥവാ “ഫരീഞ്യ”. സാമൂഹ്യ വിരുദ്ധരെ മഹത്വവൽകരിച്ചു എന്നും പറഞ്ഞ് സ്പാനിഷ് കോടതി പിൻവലിപ്പിച്ച “നാച്ചോ കരെടേറോ”യുടെ പുസ്തകമായ ഫരീഞ്യ-യുടെ ചലിച്ചിത്രാവിഷ്കാരമാണ് ഈ സീരീസ്. സീരീസിലെ 90% കഥാപാത്രങ്ങളും ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നതാണ് ഇതിനെ ഇതേ ജോണറിലെ മറ്റു സീരീസുകളിൽ നിന്നും വ്യത്യസ്തമാക്കുന്ന ഏക ഘടകം.
10 എപ്പിസോഡുകൾ ഉള്ള ഈ സീരീസിലെ ആദ്യ 5 എപ്പിസോഡുകൾ നിങ്ങൾക്ക് മലയാളം പരിഭാഷയിൽ ആസ്വദിക്കാം.