കൊകെയ്ൻ ബെയർ ( Cocaine Bear ) 2023

മൂവിമിറർ റിലീസ് - 429

പോസ്റ്റർ : അതുൽ പി വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Elizabeth Banks
പരിഭാഷ അനൂപ് പി സി മീനങ്ങാടി
ജോണർ കോമഡി/ത്രില്ലർ

5.9/10

1985ലെ യഥാർത്ഥ സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ ചിത്രം, അപകടത്തിൽപ്പെട്ട ഒരു വിമാനത്തിൽനിന്നും കാണാതായ കൊകെയ്ൻ അന്വേഷിച്ചിറങ്ങുന്ന കുറച്ചുപേരുടെയും, അത്‌ അകത്താക്കിയ ഒരു കരടിയുടെയും,ആ ഫോറസ്ററ്റിലെ പാർക്കിലുള്ളവരെയും,കുറച്ചു വിനോദ സഞ്ചാരികളെയും ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. സംഭവം ഇച്ചിരി കാര്യ ഗൗരവമുള്ള വിഷയം ആണെങ്കിലും നർമ്മത്തിൽ ചാലിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കൊകെയ്ൻ കഴിച്ചു ഭ്രാന്തിളകിയ കരടി എന്തൊക്കെ കാണിച്ചുകൂട്ടുന്നു എന്നാണ് തമാശയുടെ അകമ്പടിയോടെ ചിത്രം നമുക്ക് കാണിച്ചു തരുന്നു. ആകെ ഒന്നര മണിക്കൂർ ചിരിച്ചു രസിച്ചു കാണാവുന്ന ഒരു ഗംഭീര ചിത്രമാണ് കൊകെയ്ൻ ബെയർ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ