കെയ്റ്റ് (Kate) 2021

മൂവിമിറർ റിലീസ് - 263

പോസ്റ്റർ : അതുൽ പി.വി
ഭാഷ ഇംഗ്ലീഷ്
സംവിധാനം Cedric Nicolas-Troyan
പരിഭാഷ ഹരിദാസ് രാമകൃഷ്ണൻ
ജോണർ ആക്ഷൻ/ത്രില്ലെർ

6.2/10

Cedric Nicolas Troyan ൻ്റെ സംവിധാനത്തിൽ 2021 ൽ പുറത്തിറങ്ങിയ ആക്ഷൻ ത്രില്ലർ മൂവിയാണ് ‘കെയ്റ്റ്.’ ഷാർപ്പ് ഷൂട്ടറായ ഒരു പ്രൊഫഷണൽ കില്ലറാണ് കെയ്റ്റ്. ഏറ്റിട്ടുള്ള ജോലികൾ വളരെ കൃത്യതയോടെ ചെയ്യുന്ന അവൾ ഇനിയുള്ള ജീവിതം അല്പം സമാധാനത്തോടെ ജീവിക്കുന്നതിനായി ജപ്പാനിലെ ഒസാക്കയിൽ വച്ച് തൻ്റെ അവസാന ദൗത്യവും പൂർത്തിയാക്കുന്നു. പക്ഷേ അവളറിയാതെ ശത്രുക്കൾ ചതിയിലൂടെ പ്ലൂട്ടോണിയം-204 എന്ന മാരകവിഷം അവൾക്ക് നൽകുന്നു. ഡോക്ടർ പറഞ്ഞതു പ്രകാരം ഇനി വെറും 24 മണിക്കൂർ കൂടിയേ അവൾ ജീവിച്ചിരിക്കൂ. ശത്രുക്കളെ കണ്ടെത്തി പ്രതികാരം ചെയ്യുന്നതിനായി അവൾ ഇറങ്ങിത്തിരിക്കുന്നു. പിന്നീടങ്ങോട്ട്‌ ത്രസിപ്പിക്കുന്ന കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ മേരി എലിസബത്ത് വിൻസ്റ്റെഡിൻ്റെ ഒറ്റയാൾ പോരാട്ടം നമുക്ക് കാണാം. ചടുലമായ ആക്ഷനും മികച്ച ബിജിഎമ്മും കൊണ്ട് സമ്പന്നമായ ചിത്രം ത്രില്ലർ പ്രേമികൾക്ക് ഒരു ദൃശ്യവിരുന്നായിരിക്കും.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ