ഭാഷ | പഞ്ചാബി |
സംവിധാനം | ജഗദീപ് സിദ്ദു |
പരിഭാഷ | റാഫി സലിം |
ജോണർ | ഡ്രാമ /റൊമാൻസ് |
2018ൽ പുറത്തിറങ്ങി കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച റൊമാന്റിക് മൂവിയാണ് കിസ്മത്. ഒരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ച ശേഷം മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന ശിവജിത് സിങ് എന്ന യുവാവിന്റെ രസകരമായ കഥയാണ് കിസ്മത്. വെറും 1.28 കോടി രൂപ ബഡ്ജറ്റിൽ പൂർത്തിയാക്കിയ ഈ സിനിമ 50 ദിവസം കൊണ്ട് 30കോടിയിലേറെ രൂപ കളക്ട് ചെയ്ത് പഞ്ചാബിയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു, അതിനോടൊപ്പം പഞ്ചാബ് സ്റ്റേറ്റ് അവാർഡും, ബ്രിട്ടീഷ് ഏഷ്യ ഫിലിം അവാർഡും കരസ്ഥമാക്കിയിരുന്നു. 2019ഇൽ സംവിധായകൻ ജഗദീപ് സിദ്ദു ഈ ചിത്രത്തിന്റെ രണ്ടാംഭാഗം പ്രഖ്യാപിച്ചു.