ഭാഷ | ജാപ്പനീസ് |
സംവിധാനം | jiro nagae |
പരിഭാഷ | പ്രവീൺ കുറുപ്പ് |
ജോണർ | ഹൊറർ/മിസ്റ്ററി |
കിസറാഗി സ്റ്റേഷൻ വാർത്തകളിൽ നിറയുന്നത് 2004ലാണ്, 2 ചാനൽ എന്ന വെബ്സൈറ്റിൽ ഹാസുമി എന്ന് സ്വയം വിളിക്കപ്പെട്ട സ്ത്രീ രേഖപെടുത്തിയ വിവരങ്ങളിലൂടെ. എപ്പോഴും ടായ്ക്കോ ഡ്രമ്മിന്റെ ശബ്ദം മുഴങ്ങുന്ന, പരിസരത്തെ ഒറ്റ വീടുകളിൽ പോലും ആൾതാമസമില്ലാത്ത, മാപ്പുകളിൽ പോലുമില്ലാത്ത റെയിൽവേ സ്റ്റേഷൻ. അവിടെയ്ക്കാണ് ഹാസുമി അപ്രതീക്ഷിതമായി എത്തിച്ചേരുന്നത്, സഹായത്തിനായി വീട്ടിലേക്ക് വിളിച്ചെങ്കിലും അവർക്ക് ഹാസുമിയുടെ ലൊക്കേഷൻ കണ്ടെത്താനായില്ല. അവിടെ നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ വെബ്സൈറ്റിൽ കുറിച്ച ഹാസുമിയുടെ അവസാന മെസ്സേജ് ഇങ്ങനെയായിരിന്നു. ” ഞാനൊരു കാർ ഡ്രൈവറുടെ സഹായം തേടിയിട്ടുണ്ട്, എന്റെ ബാറ്ററി ഏതാണ്ട് തീരാറായിരിക്കുന്നു. വിചിത്രമായ കാര്യങ്ങളാണ് ചുറ്റിനും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇയാളുടെയും പെരുമാറ്റം അത്ര പന്തിയല്ല, എന്തും സംഭവിക്കാം. ഒരുപക്ഷേ ഇതെന്റെ അവസാന സന്ദേശമാകാനാണ് സാധ്യത”. ഹാസുമി എവിടെയാണെന്ന് ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.
ഈ കുറിപ്പുകളെ ആസ്പദമാക്കി 2022ൽ പുറത്തിറങ്ങിയ ചിത്രമാണ് കിസറാഗി സ്റ്റേഷൻ. ചിത്രത്തിലെ കഥയെ പറ്റി ഒരു ഏകദേശ രൂപം മുകളിൽ നിന്നും നിങ്ങൾക്ക് കിട്ടികാണും, ഇനിയും പറഞ്ഞു മടുപ്പിക്കുന്നില്ല. ജപ്പാനീസ് ഹൊറർ ചിത്രങ്ങൾ എന്ന മുൻവിധിയോടെ ഈ ചിത്രത്തെ സമീപിക്കാതിരിക്കുക കാരണം ഇതിൽ ഭീകര രൂപങ്ങളോ, രക്ത ചൊരിച്ചിലുകളോ, ജമ്പ് സ്‌കർ സീനുകളോ ഒന്നും തന്നെയില്ല. നിഗൂഢമായ സംഗീതവും അവരുടെ ഭൂപ്രകൃതിയും ചിത്രത്തിന്റ കളർടോണും നിങ്ങളിൽ ഭയം ജനിപ്പിക്കും, കിസറാഗിയിൽ നിങ്ങളെ തളച്ചിടും. കാണുക ആസ്വദിക്കുക വിത്യസ്തമായൊരു ഹൊറർ സിനിമാനുഭവം.