ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Wes Ball |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | Sci-fi/Action |
1968 ൽ പുറത്തിറങ്ങിയ പ്ലാനറ്റ് ഓഫ് ദി ഏപ്സിന്റെ റിബൂട്ടായി 2011 മുതൽ വന്ന 3 സിനിമകളുടെ ഒരു സ്റ്റാൻഡ് എലോൺ സീക്വലാണ് Wes ball സംവിധാനം ചെയ്ത ദി കിങ്ങ്ഡം ഓഫ് ദി പ്ലാനറ്റ് ഓഫ് ദി ഏപ്സ് (2024).
ഏപ്സ് (കുരങ്ങ്)വംശത്തിലെ പ്രധാനിയായിരുന്ന സീസറിന്റെ കാലഘട്ടത്തിന് 300 വർഷത്തിന് ശേഷമുള്ള സാഹചര്യം, വിവിധ ക്ലാനുകളായി (ഗോത്രം) തിരിഞ്ഞ ഏപ്സ് ഇപ്പോൾ ഭൂമിയിലെ പ്രധാനികളാണ്. മനുഷ്യരെ (Human) കാണുന്നത് തന്നെ അപൂർവ്വം. സീസർ ജീവനോടില്ലെങ്കിലും അവന്റെ നിയമങ്ങളാണ് പാലിക്കപ്പെടുന്നത്. തങ്ങളിൽ മികച്ച പരിഷ്ക്കർത്താവിന്റെ പേര് പറഞ്ഞ് സ്വാർത്ഥലാഭം കൊയ്യുന്ന അധമരായ ഗോത്രങ്ങൾ ഇവിടെയുമുണ്ട്. ഈഗിൾ ക്ലാനിലെ കഴിവുറ്റ ഒരു യുവാവാണ് നോവ. ഒരിക്കൽ അപ്രതീക്ഷിതമായി അവന്റെ ഗ്രാമം ആക്രമിക്കപ്പെടുന്നു. അക്രമികൾ തട്ടിക്കൊണ്ടുപോയ പ്രിയപ്പെട്ടവരെ തേടി നോവ യാത്ര തിരിക്കുന്നു. അതിനിടയിലേക്ക് ഒരു മനുഷ്യ കഥാപാത്രവും കൂട്ടുകാരനും കടന്നുവരുമ്പോൾ കഥ ആവേശകരമായിത്തീരുന്നു.
മികച്ച ദൃശ്യഭംഗിയും കിടിലൻ ആക്‌ഷനും ഇമോഷൻ സീനുകളുമൊക്കെ തീർച്ചയായും ഇത് പുതിയൊരു അനുഭവമാണ്.