ഭാഷ | ചൈനീസ് |
സംവിധാനം | Chen Huan Xiang |
പരിഭാഷ | പ്രജിത് പരമേശ്വരൻ & അനന്തു എ ആർ |
ജോണർ | ആക്ഷൻ/അഡ്വഞ്ചർ |
ചൈനയിൽ നിന്ന് ഇക്കൊല്ലം പുറത്തിറങ്ങിയ ഒരു മോൺസ്റ്റർ മൂവിയാണ് കിംഗ് സെർപെന്റ് ഐലന്റ്. അത്യപൂർവ ജീവി വർഗ്ഗങ്ങൾ നിറഞ്ഞ സ്നേക്ക് കിംഗ് ഐലന്റിനെ ഒരു ടൂറിസം മേഖലയാക്കി മാറ്റാനുള്ള നീക്കത്തിനെതിരെ മൂന്നുപേർ നടത്തുന്ന ചെയ്തികളും, അവർ ആ ദ്വീപിൽ കണ്ടെത്തുന്ന രാക്ഷസപാമ്പിനെയും ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. ദ്വീപ് കയ്യേറിയിരിക്കുന്ന പാമ്പ് വേട്ടക്കാരിൽ നിന്നും, രാക്ഷസ പാമ്പിനെയും അതിന്റെ മുട്ടയും സംരക്ഷിക്കണം ഒപ്പം ടൂറിസം നീക്കങ്ങളെ തടഞ്ഞ് ദ്വീപിനെ ഒരു സംരക്ഷിത പ്രാദേശമായി മാറ്റണം എന്ന ലക്ഷ്യത്തോടെയുള്ള ഇവരുടെ നീക്കങ്ങൾക്ക് ഒരേപോലെ രാക്ഷസ പാമ്പും, മയക്കുമരുന്ന് മാഫിയയും വിലങ്ങു തടിയായി മാറുന്നു. ഹോളിവുഡിനോട് കിടപിടിക്കുന്ന ഗ്രാഫിക്സ് രംഗങ്ങൾ ഒന്നുമില്ലെങ്കിൽ കൂടിയും, വളരെ എൻഗേജിങ് ആയ കഥ സിനിമയെ ആസ്വാദ്യകരമാക്കുന്നുണ്ട്.