ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Peter Jackson |
പരിഭാഷ | ഹരിദാസ് രാമകൃഷ്ണൻ |
ജോണർ | ആക്ഷൻ/അഡ്വഞ്ചർ |
പ്രശസ്ത സംവിധായകൻ പീറ്റർ
ജാക്സൻ അണിയിച്ചൊരുക്കിയ
ദൃശ്യവിസ്മയമാണ് കിങ് കോങ് (2005)
ഭൂപടത്തിൽ പോലും രേഖപ്പെടുത്താത്ത അജ്ഞാതമായ, ദുരൂഹതകൾ നിറഞ്ഞ Skull Island ൽ തൻ്റെ സിനിമ ചിത്രീകരിക്കാനാണ് കാൾ ഡെൻഹാം സഹപ്രവത്തകരുമായി ഒരു ചരക്കുകപ്പലിൽ യാത്ര തിരിക്കുന്നത്. കാളിനും അസിസ്റ്റൻറിനും ഒഴികേ എവിടേക്കാ പോവുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. കപ്പലിൻ്റെ ക്യാപ്റ്റനും ജോലിക്കാരും അപകടം മനസ്സിലാക്കിയപ്പോഴേക്കും അനിവാര്യമായ ദുരന്തത്തിലേക്ക് അവർ എത്തിയിരുന്നു. നിരവധിയായ ക്രൂര ജന്തുക്കൾ വാഴുന്ന കോങിൻ്റെ സാമ്രാജ്യത്തിൽ ഒറ്റപ്പെട്ടു പോവുന്ന സംഘം അവിടെ നിന്നും രക്ഷപ്പെടുമോ, ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ സിനിമ നമ്മെ നയിക്കുന്നു.
Nb: ഈ ചിത്രത്തിന്റെ റീമാസ്റ്റേഡ് കോപ്പി ഉപയോഗിച്ച് സിനിമ കാണുന്നവർ 0.6 സെക്കന്റ്സ് മൈനസിൽ സിങ്ക് ചെയ്യുക. ചെറിയ ഫയലിന് ഇതിന്റെ ആവശ്യമില്ല.